ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് സോഷ്യൽമീഡിയയിൽ താരമായ ആളാണ് ജസ്‌ന സലീം. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ജസ്‌ന നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്. തന്റെ കുടുംബത്തെ കുറിച്ചും മതവിശ്വാസത്തെ കുറിച്ചുമാണ് ജസ്‌ന പറയുന്നത്. തന്റെ മൂത്ത സഹോദരി ഹിന്ദുമതത്തിലുള്ളവരുടെ വീട്ടിൽ പോയാൽ വെള്ളം പോലും കുടിക്കില്ലെന്നാണ് ജസ്‌ന അഭിമുഖത്തിൽ പറയുന്നത്. ഇതോടൊപ്പം തന്റെ കുടുംബം ഇടുങ്ങിയ മതചിന്താഗതിയുള്ളവരാണെന്നും ജസ്‌ന പറയുന്നു.
വീടിന് ചുറ്റും ഹിന്ദുമതസ്ഥർ കുറവായിരുന്നു. ഹിന്ദുമതസ്ഥരുടെ വീട്ടിലേക്ക് എന്റെ ഉമ്മ അങ്ങനെയൊന്നും പോകില്ല. എന്നാൽ ബാപ്പ പോകുമായിരുന്നു. ബാപ്പ ബസിൽ ജോലി ചെയ്യുന്നയാളായിരുന്നു. ബാപ്പയ്ക്ക് ജാതിയും മതവുമൊന്നുമില്ല. ബാപ്പയുടെ കൂടെ ജോലി ചെയ്യുന്ന മിക്കയാളുകളും ഹിന്ദുക്കളാണ്. എന്റെ മൂത്ത സഹോദരി ഒരു ഹിന്ദുവിന്റെ വീട്ടിൽ പോയാൽ വെള്ളം പോലും കുടിക്കാത്ത ആളാണ്. ഇപ്പോഴും അങ്ങനെയാണ്. അവൾക്ക് അത് ഇഷ്ടമല്ലെന്ന് ജസ്‌ന പറഞ്ഞു.
അടുത്തിടെ തനിക്ക് മതമില്ലെന്നും മതത്തിന്റെ പേരിൽ അറിയപ്പെടാൻ താൽപര്യമില്ലെന്നും തുറന്നുപറഞ്ഞ് ജസ്ന രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മതം ഉപേക്ഷിക്കുന്നെന്ന കാര്യം ജസ്ന അറിയിച്ചത്. എനിക്ക് മതത്തിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ല. ഇനി മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹം. ഇനി തട്ടമിട്ടോ, തട്ടമിട്ടില്ലേ, പൊട്ടുതൊട്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് ജസ്ന പറഞ്ഞത്.












Discussion about this post