തലസ്ഥാനനഗരിയിലെ വിജയം ആഘോഷമാക്കി ബിജെപി റാലി.തുറന്ന ജീപ്പിൽ നഗരത്തിൽ പ്രവർത്തകരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിവാദ്യം ചെയ്തു. താമര കയ്യിലേന്തിയാണ് തിരുവനന്തപുരം നഗരത്തിലൂടെ ബിജെപി പ്രവർത്തകർ റാലി നടത്തിയത്. പാർട്ടിയ്ക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് ബിജെപി നേതാക്കൾ നന്ദി പറഞ്ഞു. നൂറായിരം താമരകൾ ഇനിയും കേരളത്തിലങ്ങോളമിങ്ങോളം വിരിയട്ടെയെന്ന് ആർ ശ്രീലേഖ പ്രതികരിച്ചു.
നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അമ്പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്.കേവല ഭൂരിപക്ഷത്തിന് 51 സീറ്റ് വേണ്ട കോർപ്പറേഷനിൽ 2 സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ഇവരിൽ ഒരാളുടെ പിന്തുണ ലഭിച്ചാൽ തലസ്ഥാനത്ത് ആദ്യമായി ഭരണം പിടിക്കാൻ ബിജെപിക്ക് സാധിക്കും. എൽഡിഎഫ് 29, യുഡിഎഫ് 19 എന്നിങ്ങനെയാണ് കക്ഷി നില.












Discussion about this post