ന്യൂഡൽഹി : ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന വോട്ട് ചോരി പ്രതിഷേധ റാലിയിൽ ആർഎസ്എസിനും ബിജെപിക്കും എതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മനുസ്മൃതി, രാഷ്ട്രീയ സ്വയംസേവക സംഘം , ഭാരതീയ ജനതാ പാർട്ടി എന്നിവയുടെ പ്രത്യയശാസ്ത്രങ്ങൾ രാഷ്ട്രത്തെ നശിപ്പിക്കുമെന്ന് ഖാർഗെ വ്യക്തമാക്കി. രാജ്യത്തെ ഭരണഘടന നശിപ്പിക്കാനുള്ള ശ്രമത്തെ തടയുന്നത് പ്രതിപക്ഷം ആണെന്നും ഖാർഗെ അറിയിച്ചു.
കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ എന്നും ഖാർഗെ വോട്ട് ചോരി റാലിയിൽ അറിയിച്ചു. രാജ്യത്തെ രക്ഷിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്നും അദ്ദേഹം സൂചിപ്പിച്ചു. “രാഹുൽ ഗാന്ധി രാജ്യത്തിനുവേണ്ടിയാണ് പോരാടുന്നത്, ആ പോരാട്ടം ശക്തിപ്പെടുത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്, അതാണ് ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നത്. നിങ്ങൾ ആ ആശയങ്ങൾ നഷ്ടപ്പെടുത്തുകയാണെങ്കിൽ അത് നിങ്ങളുടെ നഷ്ടമാണ്, രാജ്യത്തിന്റെ നഷ്ടമാണ്, അദ്ദേഹത്തിന്റെ നഷ്ടമല്ല. നിങ്ങൾക്ക് രാജ്യത്തെ രക്ഷിക്കണമെങ്കിൽ, നിങ്ങളുടെ വോട്ട് സംരക്ഷിക്കണമെങ്കിൽ, ഭരണഘടന സംരക്ഷിക്കണമെങ്കിൽ നമ്മുടെ പ്രത്യയശാസ്ത്രവും ആശയങ്ങളും മുന്നോട്ട് കൊണ്ടുവരണം. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും അതിനായാണ് കഷ്ടപ്പെടുന്നത്” എന്നും മല്ലികാർജുൻ ഖാർഗെ അറിയിച്ചു.









Discussion about this post