ഇന്ത്യക്കെതിരെ വിവാദപരാമർശവുമായി ബംഗ്ലാദേശ് നേതാവ്. രാജ്യത്തിൻ്റെ “7 സിസ്റ്റേഴ്സ് സംസ്ഥാനങ്ങളെ” വിഭജിക്കാൻ സാധ്യതയുള്ള വിഘടനവാദ ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള രാജ്യത്തോട് ശത്രുതയുള്ള ശക്തികൾക്ക് അഭയം നൽകുമെന്നാണ് ആക്രോശം. ബംഗ്ലാദേശ് നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) നേതാവ് ഹസ്നത്ത് അബ്ദുള്ളയുടേതാണ് പ്രസ്താവന.ധാക്കയിലെ സെൻട്രൽ ഷഹീദ് മിനാറിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് എൻസിപി നേതാവ് , ബംഗ്ലാദേശ് “വിഘടനവാദികൾക്കും ഇന്ത്യാ വിരുദ്ധ ശക്തികൾക്കും” അഭയം നൽകുമെന്ന് അവകാശപ്പെട്ടത്. ഇത് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ഒറ്റപ്പെടുത്താൻ ഉപയോഗിക്കാമെന്ന് മുന്നറിയിപ്പ് നൽകി.
ബംഗ്ലാദേശിന്റെ പരമാധികാരം, സാധ്യതകൾ, വോട്ടവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവയെ മാനിക്കാത്ത ശക്തികൾക്ക് അഭയം നൽകിയാൽ ബംഗ്ലാദേശ് പ്രതികരിക്കുമെന്ന് ഞാൻ ഇന്ത്യയോട് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.ബംഗ്ലാദേശ് അസ്ഥിരമാക്കപ്പെട്ടാൽ, പ്രതിരോധത്തിന്റെ അഗ്നി അതിർത്തികൾക്കപ്പുറത്തേക്ക് പടരുമെന്നാണ് ഹസ്നത്ത് അബ്ദുള്ള പറഞ്ഞത്.
ബംഗ്ലാദേശ് നോതാവിൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രസ്താവനയെ “നിരുത്തരവാദപരവും അപകടകരവുമാണ്” എന്ന് വിമർശിച്ചു അത്തരം പ്രസ്താവനകളിൽ ഇന്ത്യ മൗനം പാലിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷമായി, വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളെ വേർപെടുത്തി ബംഗ്ലാദേശിന്റെ ഭാഗമാക്കണമെന്ന് ആ രാജ്യത്ത് നിന്ന് വീണ്ടും വീണ്ടും പ്രസ്താവനകൾ വന്നുകൊണ്ടിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി













Discussion about this post