ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മലയാളിക്ക് ഒരു മാന്ത്രിക ലോകത്തിന്റെ താക്കോൽ ആയിരുന്നു കൈയിൽ കൊടുത്തത്. ശേഷം അവർക്ക് കിട്ടിയതോ ഏറ്റവും മികച്ച സിനിമ അനുഭവങ്ങളിൽ ഒന്ന്. മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്ക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴിൽ ശോഭന ഗംഗയായും നാഗവല്ലിയായും നിറഞ്ഞാടിയപ്പോൾ അവരോടൊപ്പം മോഹൻലാലിൻറെ സണ്ണിയും സുരേഷ്ഗോപിയുടെ നകുലനും തകർപ്പൻ പ്രകടനം നടത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചു.
എം ജി രാധാകൃഷ്‍ണൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം ജോൺസണും ഗാനങ്ങൾ ബിച്ചു തിരുമലയുമായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. മോഹൻലാൽ കഥാപാത്രമായ സണ്ണി മാടമ്പിള്ളി തറവാട്ടിൽ എത്തുന്നതോടെ അവിടെ അദ്ദേഹം ചില സത്യങ്ങൾ മനസിലാക്കുന്നു. ആദ്യം ഞെട്ടിയെങ്കിലും തന്റെ പ്രിയ കൂട്ടുകാരന്റെ കുടുംബത്തെ രക്ഷിക്കാൻ അദ്ദേഹം കച്ചകെട്ടിയിറങ്ങുന്നതോടെ ചിത്രത്തിന്റെ ട്രാക് മാറുന്നു.
ചിത്രത്തിലെ ഒരു സ്റ്റേജിൽ താൻ ഇത്രയും നാളും അന്വേഷിച്ച രോഗി ശോഭന അവതരിപ്പിച്ച ഗംഗയാണെന്ന് അദ്ദേഹം മനസിലാക്കുന്നു. ശേഷം ഇത് നകുലനോടും അല്ലി സ്നേഹിക്കുന്ന മഹാദേവൻ എന്ന കഥാപാത്രത്തോടും ഒകെ പറയുന്ന രംഗത്തിൽ ഡയലോഗുകൾ നീളം കൂടിയതാണ്. എന്നാൽ ആദ്യം ഈ രംഗത്തിന്റെ ടേക്ക് എടുത്തപ്പോൾ മോഹൻലാലിൻറെ കഥാപാത്രം പറയുന്ന ഡയലോഗുകൾക്ക് ഒരൽപ്പം വലിച്ചിൽ കൂടുതലുണ്ടോ എന്ന് സംവിധയകാൻ ഫാസിലിന് സംശയമുണ്ടായി. ഇത് ഒന്ന് കൂടി ടേക്ക് എടുത്താലോ എന്ന് മോഹൻലാലിനോട് ചോദിച്ചപ്പോൾ പിന്നെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സത്യൻ അന്തിക്കാട് ഇങ്ങനെ പറഞ്ഞു:
” മണിച്ചിത്രത്താഴിൽ മോഹൻലാൽ ” ഒന്നെങ്കിൽ നകുലൻ അല്ലെങ്കിൽ ഗംഗ രണ്ടിലൊരാളെ നമ്മൾ മറന്നേ പറ്റൂ എന്നൊക്കെ പറയുന്ന രംഗമുണ്ട്. ഒരുപാട് നേരം മോഹൻലാൽ സംസാരിക്കുന്ന രംഗങ്ങളുടെ തുടർച്ചയായിരുന്നു അത് . ഫാസിൽ അത് എടുത്ത സമയത്ത് അദ്ദേഹത്തിന് എന്തോ ഒരുപാട് ഗാപ് വരുന്നത് പോലെയോ വലിച്ചിൽ വരുന്നത് പോലെയോ തോന്നി. ഒന്ന് കൂടി അത് എടുക്കാം എന്ന് അദ്ദേഹം മോഹൻലാലിനോട് പറഞ്ഞു. അപ്പോൾ ലാൽ പറഞ്ഞു’ ഒന്നുകൂടി എടുക്കണമെങ്കിൽ അത് എടുക്കാം. പാച്ചിക്ക ആക്ഷൻ പറഞ്ഞതെ എനിക്ക് ഓർമ്മയൊള്ളു, പിന്നെ കട്ട് പറഞ്ഞപ്പോൾ ആണ് ഞാൻ മാറിയത് എന്ന്’ . അപ്പോൾ ഫാസിൽ പറഞ്ഞു വേണ്ട ലാൽ നമുക്ക് ഇത് തന്നെ മതി ഇനി എടുക്കണ്ട എന്ന്. ശേഷം അദ്ദേഹം ആ സീൻ കണ്ടപ്പോൾ ആണ് മോഹൻലാൽ എത്ര നന്നായിട്ടാണ് ആ കഥാപാത്രത്തിന്റെ മീറ്റർ പിടിച്ചതെന്ന് മനസിലായത്.”
തനിക്ക് അഭിനയിപ്പിച്ചിട്ട് കൊതി തീരാത്ത നടൻ എന്നാണ് മോഹൻലാലിനെ സത്യൻ അന്തിക്കാട് വിശേഷിപ്പിക്കുന്നത്.













Discussion about this post