മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കൽ മ്യൂസിക്കൽ ഹിറ്റുകളിൽ ഒന്നാണ് ‘കമലദളം’ (1992). സിബി മലയിൽ സംവിധാനം ചെയ്ത് ലോഹിതദാസ് തിരക്കഥയെഴുതിയ ഈ ചിത്രം, കലയും പ്രണയവും വിരഹവും അതിമനോഹരമായി കോർത്തിണക്കിയ ഒന്നാണ്. മോഹൻലാലിൻറെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒരാളാണ് ഈ ചിത്രത്തിലെ നന്ദഗോപൻ.
കേരള കലാമണ്ഡലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. പ്രശസ്ത നർത്തകനും കലാമണ്ഡലത്തിലെ അധ്യാപകനുമായ നന്ദഗോപൻ (മോഹൻലാൽ) ആണ് കേന്ദ്രകഥാപാത്രം. തന്റെ ഭാര്യയുടെ (സുമംഗല – പാർവ്വതി) മരണം നന്ദഗോപനെ മാനസികമായി തകർക്കുന്നു. ശേഷം അദ്ദേഹം മദ്യത്തിന് അടിമയാകുകയും കലാമണ്ഡലത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് തന്റെ ശിഷ്യയായ മാളവികയിലൂടെ (മോനിഷ) തന്റെ നൃത്തവും ജീവിതവും തിരിച്ചുപിടിക്കാൻ നന്ദഗോപൻ നടത്തുന്ന ശ്രമങ്ങളും, അവർക്കിടയിലെ ഗുരു-ശിഷ്യ ബന്ധവുമാണ് സിനിമയുടെ ഇതിവൃത്തം.
ഒരു ആണും പെണ്ണും അടുതിടപ്പഴകിയാൽ അതിനെ പ്രേമമായിട്ടും മറ്റും കാണുന്ന ആളുകൾ ഉണ്ടാക്കുന്ന കൊല്ലാപ്പുകൾ സിനിമയിൽ കാണാൻ സാധിക്കും. ഈ സിനിമയിലെ മോഹൻലാലിൻറെ പ്രകടനത്തെക്കുറിച്ച് സിബി മലയിൽ പറയുന്നത് ഇങ്ങനെ:
” ലാലിന് കഥയൊന്നും അറിയില്ല. ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിന്റെ കാര്യങ്ങളുമായി ഞങ്ങൾ നേരത്തെ തന്നെ അവിടെ ക്യാമ്പ് ചെയ്യാൻ തുടങ്ങിയിരുന്നു. ലാൽ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസത്തിന് തലേനാൾ രാവിലെയാണ് അവിടെ വന്നത്. അപ്പോഴാണ് അദ്ദേഹം കഥ അറിയുന്നത്. എങ്ങനെയാണ് ഞാൻ ഇതൊക്കെ ചെയ്യുന്നത്, എനിക്ക് ഈ ഡാൻസൊന്നും പറ്റില്ല എന്നാണ് ലാൽ പറഞ്ഞത്. ഇദ്ദേഹത്തെ പോലെ ഒരു ഡാൻസ് മാസ്റ്ററിന്റെ വേഷം ഞാൻ എങ്ങനെ ചെയ്യുമെന്നാണ് ലാൽ ചോദിച്ചത്. നമുക്ക് അതൊക്കെ പഠിക്കാം എന്ന് ഞാൻ അയാളോട് പറഞ്ഞു. പിറ്റേ ദിവസം രാവിലെ മുതൽ ഞങ്ങൾ ഉണരുന്നത് ലാൽ ഡാൻസ് പഠിക്കുന്ന ശബ്ദം കേട്ടാണ്. അത്രയും അയാൾ പരിശ്രമം നടത്തിയാണ് ആ കഥാപാത്രമായത്. അക്കാലത്ത് കല്യാണിക്കുട്ടിയമ്മ ഇയാൾ ക്ലാസ്സിക്കൽ ഡാൻസ് പഠിച്ച ആൾ ആണല്ലേ എന്ന് വരെ ചോദിച്ചു. അതാണ് ലാൽ.” സിബി മലയിൽ പറഞ്ഞു.
സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് യഥാർത്ഥ കേരള കലാമണ്ഡലത്തിലാണ്













Discussion about this post