തിരുവനന്തപുരം കോർപ്പറേഷൻ നിയുക്ത മേയർ വിവി രാജേഷിന് ആശംസകളേകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി വിവിരാജേഷിനെ ഫോണിൽ വിളിച്ച് ആശംസകളേകിയത്. ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയാണ് വിവി രാജേഷ്. കൊടുങ്ങാനൂർ കൗൺസിലറായ ഇദ്ദേഹത്തിന്റെ രണ്ടാമൂഴമാണിത്.
ഇന്നലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് മോയർ സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചത്. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആണ് പേരുകൾ പ്രഖ്യാപിച്ചത്.













Discussion about this post