തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചുമതലയേറ്റതിന് പിന്നാലെ ആദ്യ ഫയലിൽ ഒപ്പുവെച്ച് ബിജെപി നേതാവ് വിവി രാജേഷ്. വയോമിത്രം പദ്ധതിയിലാണ് അദ്ദേഹം ഒപ്പിട്ടത്. വയോമിത്രം പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് വി.വി രാജേഷ് ഒപ്പിട്ടത്. കഴിഞ്ഞ കൗൺസിൽ വയോമിത്രം പദ്ധതിയ്ക്ക് അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ആദ്യഗഡുവായാണ് 50 ലക്ഷം രൂപ അനുവദിച്ചത്.
തിരുവനന്തപുരത്തെ അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്ന് മേയർ വി വി രാജേഷ് പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത കാര്യം പാർട്ടി അറിയിച്ചത് ഇന്നലെ ഉച്ചയോടെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനുള്ളിൽ തലസ്ഥാനത്ത് വരും. അത് ഉറപ്പ് നൽകുന്നു. അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും. അതാണ് ലക്ഷ്യം.













Discussion about this post