കൊച്ചി ഉൾപ്പെടെ രാജ്യത്തെ 48 നഗരങ്ങളിൽ നിന്നുള്ള റെയിൽവേ സർവീസുകൾ 5 വർഷത്തിനകം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ. ജനങ്ങൾ ഒരുപാട് എത്തുന്ന റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുക, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക, രാജ്യവ്യാപകമായി റെയിൽവേ ശൃംഖലകൾ ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. ഇതിനായി പുതിയ റെയിൽവേ സ്റ്റേഷനുകൾ, കൂടുതൽ പ്ലാറ്റ്‌ഫോമുകൾ, പിറ്റ്‌ലൈനുകൾ, ഷണ്ടിങ് സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കും. ഈ നഗരങ്ങളിൽനിന്നു പുറപ്പെടുന്ന ട്രെയിനുകളുടെ എണ്ണം 2030 ആകുന്നതോടെ ഇരട്ടിയാക്കാനാണു ലക്ഷ്യമിടുന്നത്.
ഇതിനായി സിഗ്നലിങ് സംവിധാനം നവീകരിക്കും. ട്രാക്കുകളുടെ എണ്ണം കൂട്ടുകയും ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സംവിധാനങ്ങൾ വിപുലമാക്കുകയും ചെയ്യും. സ്റ്റേഷനുകളിലെ സൗകര്യങ്ങളും വർധിപ്പിക്കും. ഇതിനുള്ള ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ഉടൻ സമർപ്പിക്കാൻ സോണുകൾക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകി.
ഡൽഹി, മുംബയ്, കൊൽക്കത്ത ( കൊൽക്കത്ത മെട്രോ ഉൾപ്പെടെ), ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ്, പൂനെ, ലക്‌നൗ, കാൺപൂർ, വാരണാസി, ഗോരഖ്പൂർ, ആഗ്ര, മഥുര, അയോദ്ധ്യ, ചണ്ഡീഗഡ്, ലുധിയാന, അമൃത്സർ, ഇൻഡോർ, ഭോപ്പാൽ, ഉജ്ജൈൻ, ജയ്പൂർ, ജോധ്പൂർ, ജമ്മു, ബറേലി, പാട്ന, ഭഗൽപൂർ, മുസാഫർപൂർ,ദർഭംഗ, ഗയ, റാഞ്ചി, ടാറ്റാനഗർ, റായ്‌പൂർ, ഭുവനേശ്വർ, പുരി, ഗുവാഹത്തി, നാഗ്പൂർ, വഡോദര,സൂററ്റ്, മഡ്‌ഗാവ്, കൊച്ചി, വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, മൈസൂർ, കോയമ്പത്തൂർ എന്നീ നഗരങ്ങളിലാണ് പ്രധാനമായും വികസനം ലക്ഷ്യമിടുന്നത്.












Discussion about this post