ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാന് നേരെ ഇന്ത്യയിൽ നിന്നുള്ള ചില സംഘടനകൾ ഭീഷണി മുഴക്കിയ വാർത്ത ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാവുകയാണ്. ഐപിഎൽ 2026-ൽ താരം കളിക്കുന്നതിനെതിരെ ഉജ്ജയിനിലെ ചില മതനേതാക്കൾ പിച്ചിൽ അതിക്രമിച്ചു കയറുമെന്നും സ്റ്റേഡിയം ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ അവിടെയുള്ള ഹിന്ദു ന്യൂനപക്ഷങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. ബംഗ്ലാദേശിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെങ്കിൽ അവരുടെ താരങ്ങളെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഉജ്ജയിനിലെ ചില പ്രാദേശിക മതനേതാക്കളും സംഘടനകളും മുസ്തഫിസുറിന് ഭീഷണി സന്ദേശം അയച്ചതായാണ് റിപ്പോർട്ടുകൾ. താരം കളിക്കുന്ന മത്സരത്തിനിടെ പിച്ചിലേക്ക് അതിക്രമിച്ചു കയറി കളി തടസ്സപ്പെടുത്തുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് 9 . 20 കോടി രൂപക്ക് താരത്തെ പാളയത്തിലെത്തിച്ചത്. അതിശക്തമായ പേസ് ആക്രമണം ഉള്ള ടീം ബാക്കപ്പ് ഓപ്ഷൻ ആയിട്ടാണ് ബംഗ്ലാദേശ് താരത്തെ കാണുന്നത്. എന്തായാലും ബിസിസിഐ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എങ്കിലും താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്.













Discussion about this post