1998-ൽ കമലിന്റെ സംവിധാനത്തിൽ സിദ്ധിഖിന്റെ കഥയിൽ ശ്രീനിവാസന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ “അയാൾ കഥയെഴുതുകയാണ്” എന്ന ചിത്രം കാണാത്ത മലയാളികൾ ഉണ്ടാകില്ല. ഇതിലെ മോഹൻലാലിന്റെ സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. വെള്ളമടിച്ച് അലമ്പുകാണിക്കുന്ന, പൈങ്കിളി നോവലിസ്റ്റായ സാഗർ കോട്ടപ്പുറം തന്റെ പ്രിയ സുഹൃത്ത് തഹസിൽദാർ രാമകൃഷ്ണനെ കാണാൻ ഒരു യാത്ര നടത്തുന്നു.
ശേഷം അയാളുടെയും കൂട്ടുകാരന്റെയും ജീവിതത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന തഹസിൽദാർക്കെതിരെ( നന്ദിനി അവതരിപ്പിച്ച കഥാപാത്രം) നടത്തുന്ന രസകരമായ പോരാട്ടങ്ങളും എന്താണ് അയാളുടെ ഭൂതകാലം എന്നുമാണ് ചിത്രം ചർച്ച ചെയ്യുന്ന കാര്യം. ആദ്യ പകുതി കോമഡിയും രണ്ടാം പകുതി കഥക്ക് പ്രാധാന്യം നൽകിയുമായിരുന്നു ഈ ചിത്രം ഒരുക്കിയത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരു നിർവാഹവും ഇല്ലാതെ വന്നപ്പോൾ പ്രയോഗിച്ച ഒരു ബുദ്ധിയെക്കുറിച്ച് കമൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആ ബുദ്ധിയാക്കട്ടെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്നിന്റെ പിറവിക്ക് കാരണമായി:
” സിനിമയിൽ ലാലും നന്ദിനിയും ഒകെ ഉള്ള ” കുപ്പിവള” എന്ന പാട്ട് ചിത്രീകരിക്കാൻ ഒരുങ്ങുന്നു. ഡാൻസ് കളിക്കുന്ന ഒരുപാട് ആളുകൾ ആ പാട്ടിലുണ്ട്. അന്നത്തെ സിനിമകളിൽ അത് ആവശ്യവും ആയിരുന്നു. എന്നാൽ ഡാൻസ് മാസ്റ്റർ ആയി പ്രവർത്തിച്ച ആൾക്ക് അടുത്ത ഷൂട്ടിംഗ് സെറ്റിൽ എത്തേണ്ട സമയമായി. അദ്ദേഹത്തിന്റെ ടീമിലെ പലർക്കും ആ ഒപ്പം പോകുകയും ചെയ്യണം. എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിന്ന നിമിഷമാണ് ഡാൻസ് കളിക്കുന്ന ആളുകളെ ഒഴിവാക്കാനായി ഒരു ഡയലോഗ് പറഞ്ഞാലോ എന്ന് ആലോചിച്ചത്. അത് കേട്ട എല്ലാവര്ക്കും ഇഷ്ടവുമായി.”
ആ ഡയലോഗ് ഇങ്ങനെ:
ലാലിൻറെ കഥാപാത്രം: നിങ്ങളൊക്കെ ആരാ ?
ഡാൻസ് കളിക്കുന്നവർ: ഞങ്ങളൊക്കെ ഡാൻസേർസ് ആണ്, ഗ്രുപ്പ് ഡാൻസേർസ്
ലാൽ: എവിടെ എങ്കിലും ആണും പെണ്ണും ഡ്യുവറ്റ് പാടാൻ തുടങ്ങുമ്പോൾ കയറി വന്നോളും, നിനക്ക് ഒന്നും ചോദിക്കാനും പറയാനും ആരുമില്ലേ. പോടി, വീട്ടിൽ പോടി
അന്നത്തെ കാലത്ത് സ്ഥിരമായി കണ്ടുവളർന്ന ഒരു പ്രവണതയെ പൊളിച്ചെഴുതുന്ന ഒരു രംഗമായി ഇത്.













Discussion about this post