ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. യുവതാരം ശുഭ്മാൻ ഗിൽ ടീമിനെ നയിക്കുമ്പോൾ, സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും വിചാരിച്ചത് പോലെ തന്നെ ടീമിലിടം കണ്ടെത്തി. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല.
വിക്കറ്റ് കീപ്പർമാരായി കെ.എൽ രാഹുലും ഋഷഭ് പന്തും ടീമിലുണ്ട്. ഹാർദിക് പാണ്ഡ്യയക്കും ജസ്പ്രീത് ബുംറക്കും വിശ്രമം അനുവദിച്ചപ്പോൾ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് സ്‌ക്വാഡിലിടം കൊടുത്തിട്ടുണ്ട്. പരിക്കിന്റെ ഇടവേളക്ക് ശേഷം ടീമിലെത്തുന്ന ശ്രേയസ് അയ്യരാണ് ടീമിന്റെ ഉപനായകൻ. പേസ് നിരയിൽ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവർക്കൊപ്പം യുവതാരങ്ങളായ ഹർഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും ഇടംപിടിച്ചു. കുൽദീപ് യാദവ് സ്പിൻ നിരയെ നയിക്കും.
ഋഷഭ് പന്തിന് പകരം ഇഷാൻ കിഷൻ സ്‌ക്വാഡിലിടം പിടിക്കും എന്നാണ് കരുതിയതെങ്കിലും അത് ഉണ്ടായില്ല. ഇന്ന് വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറി നേടിയെങ്കിലും സഞ്ജു സാംസണിന് ടീമിൽ ഇടം നേടാനായില്ല എന്നത് ആരാധകരെ നിരാശരാക്കുന്നു. രോഹിതും ഗില്ലും ഓപ്പണർമാരായി ഇറങ്ങുമ്പോൾ ജയ്‌സ്വാൾ ബാക്കപ്പ് ഓപ്ഷനായി തുടരും.













Discussion about this post