ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. മികച്ച ഫോമിലുള്ള ഋതുരാജ് ഗെയ്ക്‌വാദിനെ ഒഴിവാക്കി നിതീഷിനെ എടുത്തത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ബദ്രിനാഥ് തുറന്നടിച്ചു.
“നിതീഷ് ഒരു ഓൾറൗണ്ടർ ആണെന്നാണ് പറയുന്നത്. പക്ഷേ പന്തെറിയുമ്പോൾ അദ്ദേഹം കണക്കറ്റ് തല്ലുവാങ്ങുകയാണ്. ഇതുവരെ കളിച്ച രണ്ട് ഏകദിനങ്ങളിൽ നിന്ന് കാര്യമായ പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള ഒരാളെ എന്തിന് ടീമിലെടുത്തു എന്നത് അത്ഭുതമാണ്.”
“ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തന്റെ അവസാന ഏകദിന ഇന്നിംഗ്‌സിൽ 83 പന്തിൽ 105 റൺസ് നേടിയ താരമാണ് ഋതുരാജ് ഗെയ്ക്‌വാദ്. ലിസ്റ്റ്-എ ക്രിക്കറ്റിൽ 57-ന് മുകളിൽ ശരാശരിയുള്ള മറ്റൊരു കളിക്കാരനും ഇന്ത്യയിലില്ല. എന്നിട്ടും അദ്ദേഹത്തെ ഒഴിവാക്കി നിതീഷിനെ ഉൾപ്പെടുത്തിയത് നീതീകരിക്കാനാവില്ല.” അദ്ദേഹം പറഞ്ഞു.
ടീമിലെ മറ്റു മാറ്റങ്ങളെല്ലാം സ്വാഭാവികമാണ് എന്നും എന്നാൽ ഗെയ്ക്‌വാദിനെ പുറത്തിരുത്തി നിതീഷിനെ എടുത്തത് ടീം സെലക്ഷനിലെ വലിയ പിഴവാണെന്നും ബദ്രിനാഥ് കുറ്റപ്പെടുത്തി.













Discussion about this post