തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. കേസ് ഇല്ലാതാക്കാന്‍ തീവ്ര ശ്രമം നടക്കുകയാണ്. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും എവിടെവരെയെത്തിയെന്ന് ആര്‍ക്കും ഒരറിവുമില്ല. അതിനാലാണ് പാര്‍ട്ടി കോടതിയെ സമീപിക്കുന്നത്.
ചീഫ് സെക്രട്ടറി ക്കെതിരെയും പന്ന്യന്‍ വിമര്‍ശനമുന്നയിച്ചു.അഴിമതിക്കേസുകളില്‍ പ്രതികളായവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനം. വിജിലന്‍സ് കേസില്‍ പ്രതിയായ ആള് ചീഫ് സെക്രട്ടറിയായാല്‍ നാട്ടിലെ ഭരണം എങ്ങനെയായിരിക്കും. സോളാര്‍ കമ്മീഷനുമുന്നില്‍ സിപിഐ തെളിവ് നല്‍കുമെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
ഈ സമ്മേളനത്തോടെ സെക്രട്ടറി സ്ഥാനമൊഴിയും. തന്റെ അഭിപ്രായം കൂടിക്കേട്ടശേഷംമാത്രമേ പാര്‍ട്ടി തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post