അന്‍വാര്‍ശ്ശേരി: തന്റെ യാത്രാതടസ്സവുമായി ബന്ധപ്പെട്ട് പ്രകോപിതരായ പി.ഡി.പി പ്രവര്‍ത്തകര്‍ വിമാനക്കമ്പനിയുടെ ഓഫീസിനുമുമ്പില്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ തെറ്റായിപ്പോയി എന്ന് അബ്ദുല്‍ നാസര്‍ മദനി. പെരുന്നാള്‍ ദിനത്തില്‍ അന്‍വാര്‍ശ്ശേരിയില്‍ നല്കിയ സന്ദേശത്തിനിടെയാണ് മദനി ഇങ്ങനെ പ്രതികരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് ഇന്‍ഡിഗോ വിമാനത്തില്‍ ബംഗ്ളൂരില്‍ നിന്ന് പുറപ്പെടാനിരുന്നുവെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് വിമാനകമ്പനി അധികൃതര്‍ യാത്ര തടസ്സപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രാത്രി എട്ടേകാലോടെയാണ് മദനി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ആദ്യത്തെ യാത്ര തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിലാണ് സംഘര്‍ഷമുണ്ടായത്. പോലീസുമായുള്ള സംഘര്‍ഷത്തിനിടയില്‍ ഇന്‍ഡിഗോ ഓഫീസിന്റെ ചില്ലുകള്‍ തകരുകയായിരുന്നു.
Discussion about this post