തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ഘര്വാപ്സി. വിശ്വഹിന്ദു പിഷത്ത് സംഘടിപ്പിച്ച ഘര്വാപ്സിയില് മുസ്ലിം കുടുംബത്തില്‍ നിന്നുള്ള അഞ്ച് പേര് ഹിന്ദുമതം സ്വീകരിച്ചു. മുന്‍പ് ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് തിരിച്ചെത്തിയതെന്ന് വിഎച്ച്പി നേതാക്കള്‍ അറിയിച്ചു. വടക്കാഞ്ചേരി പാര്‍ളിക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
ഈ ആഴ്ചയില്‍ മാത്രം 50 പേര് ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയതായി വിഎച്ച്പി നേതാക്കള്‍ അവകാശപ്പെട്ടു.
തൊടപുഴയില്‍ 20 പേരും, എറണാകുളത്ത് എട്ട് പേരും ഉള്‍പ്പടെ നിരവധി പേര് ഘര്വാപ്സിയില് പങ്കെടുത്തു. കഴിഞ്ഞയാഴ്ച കൊട്ടാരക്കരയില്‍ മൂന്ന് കൃസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നായി 14 പേര് ഹിന്ദുമതം സ്വീകരിച്ചിരുന്നു.
[inpost_fancy thumb_width=”100″ thumb_height=”100″ post_id=”7037″ thumb_margin_left=”0″ thumb_margin_bottom=”0″ thumb_border_radius=”2″ thumb_shadow=”0 1px 4px rgba(0, 0, 0, 0.2)” id=”” random=”0″ group=”0″ border=”” show_in_popup=”0″ album_cover=”” album_cover_width=”100″ album_cover_height=”100″ popup_width=”800″ popup_max_height=”600″ popup_title=”Gallery” type=”fancy” sc_id=”sc1425028370526″]
Discussion about this post