മുംബൈ: കോരിച്ചൊരിയുന്ന മഴയത്ത് കുടയും ചൂടി ചെടി നനച്ച മേയര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷം. മഹാരാഷ്ട്രയിലെ വാസായി വിരാറിലെ മേയര്‍ പ്രവീണ ഥാക്കൂറിനെയാണ് സോഷ്യല്‍ മീഡിയ പരിഹാസംകൊണ്ട് മൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. കോരി ചൊരിയുന്ന മഴ വകവെയ്ക്കാതെ മേയര്‍ ചെടിയ്ക്ക് വെള്ളം ഒഴിയ്ക്കുകയാണ് ചെയ്തത്. പ്രവീണ ഥാക്കൂര്‍ തന്നെ നട്ട ചെടിയായിരുന്നു ഇത്.
മേയര്‍ ചെയ്തത് നല്ല കാര്യമാണെങ്കിലും കോരിച്ചൊരിയുന്ന മഴ വകവെയ്ക്കാതെ ചെടിയ്ക്ക് വെള്ളമൊഴിച്ചതാണ് യുവാക്കളെ ചൊടിപ്പിച്ചത്. മേയറുടെ പ്രവൃത്തി മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് കമന്റിട്ടവരുമുണ്ട്.
https://twitter.com/Madan_Chikna/status/750553346319249408?ref_src=twsrc%5Etfw
Mayor of Vasai-Virar collecting water from plants in order to cause heavy rain fall in the Area.(2016) pic.twitter.com/wON4jKmxt4
— History of India (@RealHistoryPic) July 6, 2016
This happens only in India. #Vasai #Virar #MiraRoad #Bhayandar. This is how government works! Shame #Monsoon #Fool pic.twitter.com/65a50NSkhK
— Shadaab Qureshi (@ShadaabConfi) July 4, 2016
Discussion about this post