ഓക്ലണ്ട്:ലോകകപ്പില്‍ ആതിഥേയര്‍ തമ്മില്‍ നടക്കുന്ന അഭിമാനപോരാട്ടത്തില്‍ ഓസ്ട്രേലിയയ്ക്ക് എതിരെ ന്യൂസിലണ്ടിന് ഒരു വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസിസ് ന്യൂസിലണ്ടിനെതിരെ 32.2 ഓവറില്‍ 151 റണ്‍സിന് എല്ലാവരും പുറത്തായി. 161 പന്തുകള്‍ ബാക്കി നില്‍ക്കെ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ന്യൂസിലണ്ട് വിജയം കണ്ടു. 50റണ്‍സെടുത്ത മക്കെല്ലവും, 45 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് വില്യംസനുമാണ് കീവിസിന് നാടകീയ വിജയം സമ്മാനിച്ചത്. ആറ് വിക്കറ്റെടുത്ത സ്റ്റാര്‍ക്ക് ഓസിസിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും വില്യംസന് വിജയം തട്ടിയെടുക്കുകയായിരുന്നു.
ഓക്ലണ്ടില് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബൗള്‍ട്ടും, രണ്ട് വിക്കറ്റ് വീതമെടുത്ത സൗത്തി, വെട്ടോറി എന്നിവരുമാണ് ഓസ്ട്രേലിയയെ ബാക്ക് ഫൂട്ടില്‍ തളച്ചത്.
43 റണ്‍സെടുത്ത ഹാഡിനാണ് ഓസിസിന്റെ ടോപ് സ്ക്കോറര്‍. വാര്‍ണര്‍ 34, വാട്സണ് 23എന്നിവരും പൊരുതി.
Discussion about this post