ഡല്‍ഹി: വാഹനാപകട കേസില്‍ നടന്‍ സല്‍മാന്‍ ഖാന്റെ ശിക്ഷ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അപകടത്തില്‍ പരിക്കേറ്റയാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജി പരിഗണനയിലുള്ളതിനാലാണ് സുപ്രീംകോടതി ഈ ആവശ്യം നിരാകരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നിയാമത്ത് ശൈഖ് ആണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.
2015 ഡിസംബര്‍ 10നാണ് സല്‍മാന്റെ ശിക്ഷ റദ്ദാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ കോടതിയുടെ ഭാഗത്തു നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായിയെന്നും മൊഴി വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.
2002-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് സല്‍മാന്‍ ഖാന്‍ കാറോടിച്ചുവെന്നും അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബാന്ദ്രയിലെ അമേരിക്കന്‍ ബേക്കറിയുടെ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് കേസ്. അപകടത്തില്‍ ബേക്കറി ജീവനക്കാരന്‍ മരിക്കുകയും മറ്റ് നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post