തായ്പേയ്: തായ് വാനില്‍ ടൂറിസ്റ്റ് ബസ് കത്തി 26 പേര് മരിച്ചു. തായ്പേയില്‍ നിന്നും തായ്വാന് തോയ്വാന് അന്തരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. നമ്പര്‍ 2 നാഷണല്‍ ഫ്രീ ഹൈവേയില്‍ തോയ്വാന് സിറ്റിക്ക് സമീപമാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരിയില്‍ ഇടിച്ച ശേഷം കത്തുകയായിരുന്നു.
ചൈനയിലെ ലിയോനിങ് പ്രവിശ്യയില്‍ നിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരില്‍ 16 സ്ത്രീകളും ബസ് ഡ്രൈവറും നാലു ഗൈഡുകളും ഉള്‍പ്പെടുന്നു.
Discussion about this post