ഡല്‍ഹി : ദേശീയഗാനം തെറ്റായി ആലപിച്ചതിന് ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ കേസ്. ഡല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്റ്റേഷനിലാണ് സണ്ണിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രൊ കബഡി ലീഗിന്റെ ഉദ്ഘാടന പരിപാടിയ്ക്കിടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യയുടെ ദേശീയഗാനം തെറ്റായി ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും സണ്ണി തെറ്റായാണ് ഉച്ഛരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
എന്നാല്‍, ദേശീയഗാനം ആലപിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് സണ്ണി ലിയോണ്‍ പ്രതികരിച്ചു. നിരവധി തവണ പരിശീലിച്ച ശേഷമാണ് താന്‍ വേദിയില്‍ കയറിയതെന്നും ദേശീയഗാനം ആലപിക്കുന്ന സമയം തനിക്ക് നല്ല പരിഭ്രമം ഉണ്ടായിരുന്നുവെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
Discussion about this post