റിയോ ഡി ജനീറോ: ബോക്സിങില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പുരുഷന്മാരുടെ 75 കിലോഗ്രാം ബോക്സിങ്ങില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന് വിജയിച്ചു. അമേരിക്കയുടെ ചാള്‍സ് കോണ്വാല്ലിനെ 30 ന് തോല്പിച്ചാണ് വികാസ് കൃഷ്ണന് വിജയത്തിലേക്ക് എത്തിയത്. ഇതോടെ വികാസ് പ്രീക്വാര്‍ട്ടറില്‍ എത്തി.
ശനിയാഴ്ച്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ ഒണ്‍ഡര്‍ സിപലാണ് വികാസിന്റെ എതിരാളി. ചാള്‍സ് കോണ്വാലിനെതിരെ ആധികാരികമായായിരുന്നു വികാസിന്റെ ജയം. തുടക്കം മുതല്‍ എതിരാളിക്കുമേല്‍ ആധിപത്യം ഉറപ്പിച്ചാണ് വികാസ് മുന്നേറിയത്.
Discussion about this post