ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്വീന്‍സ് തെരുവില്‍ മുസ്ലീം മതപണ്ഡിതനും സഹായിയും കൊല്ലപ്പെട്ടു. ഇമാം മൗലാന അകോന്ജി (55) സഹായി താരാ ഉദ്ദിന്‍ (64) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുനിറത്തിലുള്ള ഒരാള്‍ കയ്യില്‍ തോക്കുമായി ഇവിടെ നിന്നും ഓടി രക്ഷപെടുന്നതു കണ്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. നമസ്കാരത്തിനു ശേഷം അല്‍ ഫുര്‍ക്വാന്‍ മുസ്ലിം പള്ളിയില്‍ നിന്നു പോരുമ്പോള്‍ പിന്നിലൂടെ എത്തിയ അക്രമി വെടിവെയ്ക്കുകയായിരുന്നു. ഇരുവരുടെയും തലയ്ക്കാണ് വെടിയേറ്റത്. കൊലയ്ക്കു പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.
Discussion about this post