തന്റെ സിനിമാ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഒരു ഫേസ്ബുക്ക് ഇട്ടിരുന്നു. ‘മോഹനം 2016’ എന്ന പേരില്‍ കോഴിക്കോട് നടന്ന പരിപാടിയില്‍ മോഹന്‍ലാലിന് ഉപഹാരം നല്‍കിയത് മമ്മൂട്ടിയിരുന്നു. മനോഹരമായ ഒരു സായാഹ്നം തനിക്ക് സമ്മാനിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മോഹന്‍ലാലിനുള്ള ആദരം എന്ന പേരിലായിരുന്നു മോഹനം 2016 സംഘടിപ്പിച്ചത്.
മോഹനം 2016 എന്ന മനോഹരമായ സാഹായ്ഹനം സമ്മാനമായി തന്നതിന് പകരമായി ‘പ്രണാമം’ എന്ന ഒറ്റവാക്ക് മാത്രമേ എന്റെ ഹൃദയത്തില്‍ നിന്ന് വരുന്നുള്ളൂ. കഴിഞ്ഞ 36 വര്‍ഷക്കാലത്തേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഈ യാത്രയില്‍ എന്നെ സഹായിച്ച ഒരുപാട് പേരുണ്ടായിരുന്നു. അവര്‍ ഓരോരുത്തരോടും നന്ദി പറയാതെ ആ യാത്ര പൂര്‍ണമാവില്ലെന്നും ലാല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഈ യാത്രയില്‍ എപ്പോഴും എന്റെയൊപ്പമുണ്ടായിരുന്ന ഒരാളോട് പ്രത്യേകം നന്ദിയുണ്ട്. പരിപാടിയില്‍ എനിക്ക് മൊമന്റോ തന്നതും അദ്ദേഹം തന്നെ, എന്റെ പ്രിയസഹോദരന് മമ്മൂക്ക ഇതായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
ലാലിന്റെ നന്ദിവാക്കുകള്‍ക്ക് മറുപടിയുമായി മമ്മൂട്ടിയും രംഗത്തെത്തുകയായിരുന്നു.
[fb_pe url=”https://www.facebook.com/ActorMohanlal/posts/1098349076887454?comment_id=1098429456879416&comment_tracking=%7B%22tn%22%3A%22R0%22%7D” bottom=”30″]
Discussion about this post