ഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി .അനുമതി റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ല. വിമാനത്താവളത്തിന് അനുമതി നല്‍കിയത് മുന്‍ സര്‍ക്കാരാണ്. ഒരു സര്‍ക്കാര്‍ അനുമതി നല്‍കിയത് മറ്റൊരു സര്‍ക്കാര്‍ വരുമ്പോള്‍ റദ്ദാക്കണമെന്നില്ല. ആറന്മുളയ്ക്ക് പരിസ്ഥിതി അനുമതി തേടേണ്ടത് പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പാണ്. പരിസ്ഥിതി അനുമതിയുമായി വന്നാല്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ പദ്ധതിയുണ്ടാകില്ല. ആറന്മുള വിമാനത്താവളത്തെ സാമ്പത്തിക സര്‍വേയില്‍ ഉള്‍പ്പെടുത്തിയത് കേന്ദ്ര സര്‍ക്കാരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ സര്‍ക്കുലര്‍ വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെയും മുഖ്യമന്ത്രി പിന്തുണച്ചു. സുധീരന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരുന്നു കോടതി ഇക്കാര്യത്തില്‍ പരാമര്‍ശം നടത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post