രണ്ട് വര്‍ഷത്തെ ഭരണത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കൂടിയെന്ന് സര്‍വേ.
രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ മൂന്നില്‍ രണ്ട് ഇന്ത്യക്കാരും സംതൃപ്തരെന്ന് പ്രശ്സ്തമായ പ്യൂ റിസര്‍ച്ചിന്റെ വാര്‍ഷിക സര്‍വ്വേ റിപ്പോര്‍ട്ട് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവത്തിനും ബിജെപിയുടെ ജനസമ്മതിക്കും ഇടിവില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ റിസര്‍ച്ച് ഏജന്‍സികളിലൊന്നാണ് പ്യൂറിസര്‍ച്ചിന്റെ സര്‍വേ.
80 ശതമാനം ഇന്ത്യക്കാരും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ സംതൃപ്തരാണ് . 2015 ല്‍ ഇത് എഴുപത്തഞ്ച് ശതമാനമായിരുന്നു. മോദി അധികാരമേല്‍ക്കുന്നതിനു മുന്‍പ് വെറും അന്‍പത്തിമൂന്ന് ശതമാനം പേര് മാത്രമാണ് സാമ്പത്തിക പുരോഗതിയില്‍ സംതൃപ്തരായിരുന്നത്. രാജ്യം ശരിയായ പാതയിലാണ് പോകുന്നതെന്ന് 65 ശതമാനം ജനങ്ങളും പറയുന്നു. 2014 ല്‍ ഇത് 36 ശതമാനം മാത്രമായിരുന്നു. 81 ശതമാനം ഇന്ത്യക്കാരും മോദിയുടെ ഭരണരീതിയേയും പ്രവര്‍ത്തനത്തെയും പിന്തുണക്കുന്നു.
അമേരിക്കന്‍ പ്രസിഡണ്ട്് ബരാക് ഒബാമയ്ക്കും ഏഞ്ചല മെര്‍ക്കലിനും ഉള്ളതിനേക്കാള്‍ കൂടുതലാണ് ഇക്കാര്യത്തില്‍ മോദിയുടെ ജനസമ്മതിയെന്നും ഇത് അഭുതപ്പെടുത്തുന്നതാണെന്നും പ്യൂ ഗ്ളോബല്‍ എക്കണോമിക്ക് ഡയറക്ടര്‍ ബ്രൂസ് സ്ട്രോക്ക്സ് പ്രതികരിച്ചു.
വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള റിസര്‍ച്ച് ഏജന്‍സിയായ പ്യൂ റിസര്‍ച്ച് ആധികാരികമായ സര്‍വേകള്‍ക്ക് പേരുകേട്ട ഏജന്‍സിയാണ് . നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്ന് 78 ശതമാനം ഇന്ത്യക്കാരും ആഗ്രഹിക്കുന്നതായുള്ള പ്യൂ റിസര്‍ച്ച് സര്‍വേ ചര്‍ച്ചയായിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിനു മുന്‍പായിരുന്നു ഈ സര്‍വേ പുറത്ത് വന്നത്.
Discussion about this post