ഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത് രംഗത്ത്. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇത് സ്റ്റിംഗ് ഓപ്പറേഷനോ ഐപിഎല്‍ മത്സരമോ അല്ലെന്ന് ചേതന്‍ അഭിപ്രായപ്പെട്ടു.
ടിആര്‍പി റേറ്റിംഗിന് പുറകെ പോകുന്ന ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇത് സ്റ്റിംഗ് ഓപ്പറേഷനോ സെക്‌സ് ടേപ്പോ അല്ലെന്ന് ചേതന്‍ ഭഗത് വിമര്‍ശിച്ചു. നിങ്ങള്‍ സ്വന്തം സൈന്യത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്. ട്വിറ്ററിലൂടെ ചേതന്‍ പറഞ്ഞു. ഇപ്പോഴും സ്വബോധമില്ലാത്ത ശബ്ദങ്ങള്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം. ജനങ്ങള്‍ പ്രസക്ത ഭാഗങ്ങള്‍ കണ്ട് കമന്റിടാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഒരു ഐപിഎല്‍ മത്സരമല്ല. മറ്റൊരു ട്വീറ്റില്‍ ചേതന്‍ കുറിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ സൈന്യത്തെ ചോദ്യം ചെയ്യുന്നതും അവരുടെ ഒദ്യോഗിക പ്രസ്താവന ആവശ്യപ്പെടുന്നതും കണ്ടപ്പോള്‍ അമ്പരപ്പും ഞെട്ടലുമാണ് ഉണ്ടായത്. ഇത് രാജ്യത്തെ വേദനിപ്പിക്കുകയേ ഉള്ളൂ. ചേതന്‍ ഭഗത് കുറ്റപ്പെടുത്തി.
#SurgicalStrike is not a sting operation or sex tape to be played on TRP hungry TV. If u don't believe your own Army, problem lies with you.
— Chetan Bhagat (@chetan_bhagat) October 3, 2016
ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ മിന്നലാക്രമണം വന്‍വാര്‍ത്തയായിരുന്നു. ഇപ്പോഴും അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതില്‍ ഏറ്റവും രസകരം ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ആക്രമണത്തിന് തെളിവ് ചോദിക്കുന്നതാണ്. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
Glad there are still sane voices. #SurgicalStrike is not an IPL match whose highlights people are dying to watch and comment on. https://t.co/AP1AEbU43V
— Chetan Bhagat (@chetan_bhagat) October 4, 2016
Stunned and shocked that some political parties are questioning the Indian Army and it's official statements publicly.Only hurts the nation
— Chetan Bhagat (@chetan_bhagat) October 4, 2016
Discussion about this post