മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്‌ക്കെതിരെ മത്സരിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും രംഗത്തെത്തി. പുതിയതും നിലവിലുള്ളതുമായ പ്രീ പെയ്ഡ് വരിക്കാര്‍ക്കാണ് ഓഫറുകള്‍.
ഡല്‍ഹിയിലേയും നാഷണല്‍ കാപിറ്റല്‍ റീജിയണിലും ഉള്ള ആര്‍കോം യൂസര്‍മാര്‍ക്ക് നോണ്‍സ്‌റ്റോപ്പ് പ്ലാനിലൂടെ 1000 ലോക്കല്‍/ എസ്ടിഡി മിനിറ്റ് ലഭിക്കുന്നതിനൊപ്പം ഇന്ത്യയിലെ ഏത് റിലയന്‍സ് നമ്പറിലേക്കും പരിധിയില്ലാതെ വിളിക്കുകയും ചെയ്യാം. സമാന പ്ലാന്‍ നേരത്തെ ആന്ധ്രയിലും അവതരിപ്പിച്ചിരുന്നു. ഈ ഓഫര്‍ ഉടന്‍ തന്നെ ഇന്ത്യയൊട്ടാകെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.
സൗജന്യ സിം അടക്കം വെല്‍ക്കം ഓഫറാണ് പുതിയ വരിക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് 50 രൂപയില്‍ താഴെ ഒരു ജിബി 3ജി ഡേറ്റ ലഭ്യമാക്കുന്ന ഓഫറുമുണ്ട്. എയര്‍സെല്ലുമായി ലയിച്ചതിന് ശേഷം ഇതാദ്യമായാണ് ആര്‍കോം യൂസര്‍മാരെ ആകര്‍ഷിപ്പിക്കുന്ന ഓഫറുകള്‍ അവതരിപ്പിക്കുന്നത്.
3ജി യൂസര്‍മാരെ പിടിക്കാന്‍ രണ്ട് ഓഫറുകളാണ് ആര്‍കോം പുറത്തിറക്കിയത്. 496 രൂപയുടെ പ്ലാനാണ് ഒന്ന്. 496 മിനിറ്റ് ടോക്ക്‌ടൈമും, 10ജിബി 3ജി ഡേറ്റയും ഓഫറില്‍ ലഭിക്കും. ഒരു ജിബിയ്ക്ക് യൂസര്‍ മുടക്കേണ്ടി വരുക 49.60 രൂപ മാത്രം. ജിയോയുമായി താരതമ്യം ചെയ്യുമ്പോള്‍ 40 പൈസയുടെ കുറവ്. ഇതുകൂടാതെ മൂന്ന് മാസത്തേക്ക് ഒരു കോളിന് 25 പൈസയേ യൂസറില്‍ നിന്നും ഈടാക്കൂ. 295 രൂപയുടെ പ്ലാനാണ് രണ്ടാമത്തേത്. 295 മിനിറ്റ് ടോക്ക്‌ടൈം, 3ജിബി 3ജി ഡേറ്റ. മൂന്ന് മാസത്തേക്ക് ഒരു കോളിന് 25 പൈസ മാത്രം. മൂന്ന് മാസ കാലയളവില്‍ എത്ര തവണ വേണമെങ്കിലും ഈ ഓഫറുകള്‍ യൂസര്‍മാര്‍ക്ക് റീചാര്‍ജ് ചെയ്യാം.
2ജി യൂസര്‍മാര്‍ക്കുമായും ആര്‍കോം വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. 5ജിബി 2ജി ഡേറ്റയും 141 മിനിറ്റ് ടോക്ക്‌ടൈമും മൂന്ന് മാസത്തേക്ക് ഒരു കോളിന് 25 പൈസ മാത്രം ഈടാക്കുന്ന 141 രൂപയുടെ പ്ലാന്‍.
Discussion about this post