ഡല്‍ഹി: പൊതുമേഖലാ വ്യോമയാന കമ്പനിയായ എയര്‍ ഇന്ത്യ കഴിഞ്ഞ ദശാബ്ദത്തിനിടെ ആദ്യമായി ലാഭം നേടി. 2015-16ല്‍ എയര്‍ ഇന്ത്യ 105 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുമ്പത്തെ വര്‍ഷം കുറിച്ചത് 2,636 കോടി രൂപയുടെ നഷ്ടമായിരുന്നു.
കഴിഞ്ഞവര്‍ഷം ലാഭം നേടിയെങ്കിലും കടബാദ്ധ്യതകളുടെ പലിശ അടച്ച ശേഷമുള്ള കമ്പനിയുടെ നഷ്ടം 3,587 കോടി രൂപയാണ്. 2014-15-ല്‍ ഇത് 5,859 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യയിലൂടെ പറന്നത് 1.80 കോടി യാത്രക്കാരാണ്. വര്‍ദ്ധനവ് 6.6 ശതമാനം. 2014-15ല്‍ 1.68 കോടിയായിരുന്നു യാത്രിക്കാര്‍.
2015-16ല്‍ എയര്‍ ഇന്ത്യയുടെ വരുമാനം നേരിയ തോതില്‍ കുറഞ്ഞു. മുന്‍ വര്‍ഷത്തെ 20,613 കോടി രൂപയില്‍ നിന്ന് 20,536 കോടി രൂപയിലേക്കാണ് ഇടിവ്. എയര്‍ ഇന്ത്യയുടെ വരുമാനത്തില്‍ 60 ശതമാനവും വിദേശ സര്‍വീസുകളില്‍ നിന്നാണ്. കഴിഞ്ഞവര്‍ഷം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച മൂലം കമ്പനിക്ക് 352 കോടി രൂപ നഷ്ടമുണ്ടായി.
Discussion about this post