ഡല്‍ഹി: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ കബഡി താരം രോഹിത് ചില്ലാര്‍ അറസ്റ്റില്‍. മുംബൈയില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റമാണ് കായികതാരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് മുംബൈ കോടതിയില്‍ ഇയാളെ ഹാജരാക്കും. പ്രതിയുടെ പിതാവ് വിജയ് സിങ് നേരത്തെ ഡല്‍ഹി കോടതിയില്‍ കീഴടങ്ങിയിരുന്നു.
ഭര്‍ത്താവിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ഭാര്യ ലളിത വീട്ടില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യയുടെ കാരണങ്ങള്‍ നിരത്തുന്ന രണ്ടു മണിക്കൂര്‍ നീണ്ട ഓഡിയോ സന്ദേശം ലളിത തയ്യാറാക്കി അയച്ചിരുന്നു. ഭര്‍ത്താവിന്റെ പീഡനങ്ങള്‍ അതിജീവിക്കാന്‍ തനിക്ക് ശക്തിയില്ലെന്നും വിടപറയാന്‍ തീരുമാനിച്ചെന്നും വ്യക്തമാക്കുന്നതായിരുന്നു ശബ്ദസന്ദേശം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അപ്പാര്‍ട്ട്മെന്റില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ലളിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടംബവും തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് ലളിത ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post