ഗോവ: ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ ഗോവ എഫ്.സിയെ തോല്പിച്ച് കേരള ബ്ളാസ്റ്റേഴ്സിന് ഐ.എസ്.എല്‍ മൂന്നാം സീസണിലെ രണ്ടാം ജയം. മലയാളിയുടെ സ്വന്തം മുഹമ്മദ് റാഫിയും ഹെയ്തി താരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടുമാണ് മഞ്ഞപ്പടക്കായി ഗോവന്‍ വല കുലുക്കിയത്.
ബ്രസീലിയന്‍ താരം ജൂലിയസ് സീസറിലൂടെയാണ് ഗോവയുടെ ആശ്വാസ ഗോള്‍. ഇതോടെ ആറ് കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയും നല്കിയ എട്ടു പോയന്റിന്റെ ബലത്തില്‍ ബ്ളാസ്റ്റേഴ്സ് പട്ടികയില്‍ ഏഴാം സ്ഥാനത്തു നിന്ന് അഞ്ചിലേക്കുയര്‍ന്നു. എട്ടു പോയന്റുള്ള മുംബൈ എഫ്.സിക്ക് തൊട്ടുപിന്നിലാണ് ബ്ളാസ്റ്റേഴസിന്റെ സ്ഥാനം.
ഗോള്‍ ശരാശരിയുടെ കണക്കുകൂട്ടലിലാണ് മുംബൈക്ക് മുന്‍തൂക്കം. ഗോവയാക്കട്ടെ തങ്ങളുടെ രണ്ടാം ഹോം മത്സരത്തിലും 21 ന് തോല്‍വിയേറ്റുവാങ്ങി ആരാധകരെ നിരാശയിലാക്കി. പട്ടികയില്‍ അവസാന സ്ഥാനത്താണ് ഗോവ. തകര്‍പ്പന്‍ കളി പുറത്തെടുത്ത ബെല്‍ഫോര്‍ട്ടാണ് കളിയിലെ കേമന്‍. 29ന് ചെന്നൈയിന് എഫ്.സിക്കെതിരെ ചെന്നൈയിലാണ് ബ്ളാസ്റ്റേഴിസിന്റെ അടുത്ത മത്സരം.
സഹ ഉടമ സചിന് ടെണ്ടുല്‍ക്കര്‍ കളി കാണാന്‍ എത്തിയിരുന്നു.
Discussion about this post