യുഎന്‍: ക്രൈസ്തവര്‍ക്ക് നേരെ ഇറാക്കിലും സിറിയയിലും മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളിലും നടക്കുന്ന ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ മാര്‍ച്ച് 27-നു യോഗം ചേരും. മൊറോക്കോയുടെ തലസ്ഥാനത്താണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ലൗറന്റ് ഫാബിയസിന്റെ അധ്യക്ഷതയിലാണു യോഗം ചേരുന്നത്.
മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ഐസിസ് തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫാബിയസ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശമുണ്ട്. ഇതിനെതിരെയുള്ള ഒരു നടപടിയേയും ആരും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയ, ഇറാക്ക്, ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കഴുത്തറത്തു കൊല്ലുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഐസിസ് തീവ്രവാദികള്‍ ഇവിടം പിടിച്ചടക്കിയതോടെ സ്വന്തം നാട്ടില്‍ അഭയര്ഥികളാകേണ്ട അവസ്ഥയാണ് ന്യൂനപക്ഷങ്ങള്‍ക്ക് .
Discussion about this post