മുംബൈ: വിഘടനവാദി നേതാവ് മസ്രത് ആലത്തെ മോചിപ്പിച്ച ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദിനെതിരെ ശിവസേന മുഖപത്രമായ സാമ്നയില്‍ രൂക്ഷ വിമര്‍ശനം. മുഫതി മുഹമ്മദ് സെയ്ദ് വിഘടനവാദികളുടെ ഗോഡ്ഫാദറാണെന്ന് ശിവസേന ആരോപിച്ചു. സെയ്ദിനെ അറസ്റ്റ് ചെയ്യണമെന്നും സേന ആവശ്യപ്പെട്ടു.
കാശ്മീരിലെ വിഘടനവാദികള്‍ക്ക് ഒരു ഗോഡ്ഫാദറിനെ ലഭിച്ചിരിക്കുന്നു അത് അവരുടെ ശക്തി വര്ദ്ധിപ്പിരിക്കുകയാണ്. ബി.ജെ.പിയുടെ കാശ്മീരിലെ സഖ്യ കക്ഷിയായ പി.ഡി.പിക്ക് അവസ്ഥ കൂടുതല്‍ വഷളാക്കാനാണ് താല്പര്യം. പ്രശ്നം അവസാനിപ്പിക്കാന്‍ അവര്‍ക്ക് ഉദ്ദേശമില്ലെന്നും മുഖപ്രസംഗത്തില്‍ സാമ്ന ആരോപിക്കുന്നു.
‘കഴിഞ്ഞ വര്‍ഷം പാകിസ്ഥാന് ദൂതന് അബ്ദുള്‍ ബാസിതും വിഘടനവാദി നേതാവ് സെയിദ് അലി ഷാ ഗിലാനിയുമായി കൂടിക്കാഴ്ച നടത്തിയത് മുഫ്തിയുടെ പ്രചോദനത്തിലായിരുന്നു. കൂടിക്കാഴ്ചയില്‍ ജമ്മു കാശ്മീരിന്റെ നിലവിലുള്ള അവസ്ഥയെപ്പറ്റിയുള്ള വിശദമായ ചര്‍ച്ച നടന്നിരുന്നു. എല്ലാം വളരെ പെട്ടെന്നാണ് നടന്നത്.’
‘കാശ്മീരില്‍ രാജ്യത്തിന്റെ താല്പര്യ പ്രകാരമല്ല കാര്യങ്ങള്‍ നടക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്തോളൂ എന്നാല്‍ ഇന്ത്യയെ പ്രശ്നത്തിലാക്കരുത്. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഭാഗമാകരുത്. മസ്രത്ത് ആലത്തെപോലുള്ള വിഘടനവാദികളെ മോചിപ്പിക്കുന്നത് തീവ്രവാദികളെ സഹായിക്കുന്നതിന് തുല്യമാണ്. അതിനാല്‍ മുഫ്തി സെയ്ദിനെ അറസ്റ്റ് ചെയ്ത് അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുക്കണം’ സേന വ്യക്തമാക്കി.
Discussion about this post