ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപികാ പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്സ് ദ റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് ഇന്ത്യയിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.
മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശിപ്പിച്ചു. ഹോളിവുഡില്‍ ജനുവരി 20നാണ് റിലീസ്. ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രിപ്പിള്‍ എക്സ് സീരിസിലെ മൂന്നാമത്തെ ചിത്രമായ ദ റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ്.
ഹോളിവുഡ് അരങ്ങേറ്റം ദീപിക മോശമാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിന്‍ഡീസല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സെറിന ഉംഗര്‍ എന്ന കഥാപാത്രമായാണ് ദീപികയെത്തുന്നത്. ഡിജെ കരുസോ സംവിധാനം ചെയ്യുന്ന ചിത്രം ആദ്യം റീലീസിനെത്തുന്നത് ഇന്ത്യയിലാണ്.
Discussion about this post