തിരുവനന്തപുരം: പ്രഥമ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന് പുരസ്കാരത്തിന് നടന് മോഹന്‍ലാല്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചലച്ചിത്ര, കലാരംഗത്തെ വിശിഷ്ടസംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പുരസ്കാരം സമര്‍പ്പിക്കുന്നതെന്ന് സരസ്വതി വിദ്യാലയ ചെയര്മാന് ജി രാജ്മോഹനും, സസ്നേഹം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്മാന് ജി.വേണുഗോപാലും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി 22ന് വൈകിട്ട് 6ന് സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി തോമസ് ഐസക് പുരസ്കാരം സമ്മാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. ഗായകന് ജി. വേണുഗോപാല്‍ സംഗീതോപഹാരം സമ്മാനിക്കും.
വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയ, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്, സസ്നേഹം ചാരിറ്റബിള്‍ സൊസൈറ്റി എന്നിവ സംയുക്തമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉത്രാടം തിരുനാള്‍ ഫൗണ്ടേഷന് സെക്രട്ടറി രാജേഷും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post