ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ ദേശവിരുദ്ധ ശക്തികള്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. ജെല്ലിക്കെട്ട് നിരോധനം മാറ്റണമെന്ന് ആവശ്യപ്പെട്ട് മറീനയില്‍ നടന്ന വന്‍ പ്രക്ഷോഭ സംഘത്തിനിടയിലാണ് സംഭവം. റിപ്പോര്‍ട്ട് ശരി വെച്ച് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും രംഗത്തെത്തിയതോടെ സംഭവം വിചാരിക്കുന്നതിലും രൂക്ഷമാണെന്നും എത്രയും വേഗം അന്വേഷണം ആരംഭിക്കണമെന്നും വിദഗ്ദ നിര്‍ദ്ദേശമുണ്ട്.
പ്രതിഷേധക്കാര്‍ക്കിടെ കൊല്ലപ്പെട്ട തീവ്രവാദി നേതാവ് ഉസാമ ബിന്‍ ലാദന്റെ ചിത്രങ്ങളും, തമിഴ് രാജ്യം എന്നാവശ്യം ഉന്നയിക്കുന്ന ബാനറുകളുമായാണ് ദേശ വിരുദ്ധ ശക്തികളെത്തിയത്. ലാദന്റെ ചിത്രവുമായി പ്രതിഷേധക്കാര്‍ നില്ക്കുന്ന ചിത്രവും പനീര്‍സെല്‍വം സഭയില്‍ സമര്‍പ്പിച്ചു. റിപ്പബ്ലിക്ക് ദിനം ബഹിഷ്കരിക്കാനും ഇവര്‍ ആഹ്വാനം ചെയ്തിരുന്നു. സമരം വഴി തിരിച്ചു വിടാനും ദേശ വിരുദ്ധ വിഷയങ്ങളിലേയ്ക്ക് സമരം മാറ്റാനുമുള്ള ശ്രമം ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കും.
Discussion about this post