ഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാര്‍ അഭിനേതാവും കൂടിയാണെന്ന് തെളിയിക്കാനൊരുങ്ങുകയാണ്. സുഭാഷ് അഞ്ചല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘എം എന്‍ നമ്പ്യാര്‍ക്ക് ബാലന് കെ നായരില്‍ സംഭവിച്ചത്.. ‘ എന്ന ഹ്രസ്വ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ വേഷമാണ് എംജി ശ്രീകുമാര്‍ അണിയുന്നത്. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് ശ്രീകുമാര്‍ ചിത്രത്തില്‍ എത്തുന്നത്.
ഒരു പുണ്യപുരാണ കളര്‍സ്കോപ്പ് ഗുണ്ടാപ്പടം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആക്ഷേപഹാസ്യ ചിത്രമാണ്. അമേരിക്കന്‍ മലയാളിയായ മേഴ്സി സാമുവല്‍ നിര്‍മ്മിക്കുന്ന ഈ ചെറു ചിത്രത്തില്‍ എം.ജി ശ്രീകുമാറിനു പുറമേ സാം മാത്യു, ഡോ.പ്രസാദ്, ജിബിന്‍, കീര്‍ത്തി കൃഷ്ണ, ഷെറില്‍, കൃഷ്ണവേണി, ആദിത്യന്, അപ്പു, സൂര്, ഷൈജു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
Discussion about this post