കുനാല്‍ കപൂര്‍ നായകനാകുന്ന ജയരാജ് ചത്രം വീരത്തിന് അഭിനന്ദനവുമായി ബോളിവുഡ്. അമീര്‍ ഖാന്, ഋത്വിക് റോഷന്, അഭിഷേക് ബച്ചന്, കരണ്‍ ജോഹര്‍ എന്നിവരാണ് വീരത്തെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. ട്രെയിലര്‍ ഞെട്ടിച്ചുവെന്നാണ് താരങ്ങള്‍ പറയുന്നത്. നായകന് കുനാല്‍ കപൂറിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി ഓസ്കാര്‍ പരിഗണന പട്ടികയില്‍ വരെ ഇടം നേടിയതാണ് ചിത്രം.
ട്രെയിലര്‍ ഏറെ സുന്ദരമായിരിക്കുന്നു, എല്ലാ ആശംസകളും കുനു എന്ന കുറിപ്പിനൊപ്പം ട്രെയിലറും അമീര്‍ പങ്കുവെച്ചു. ഇത് ശരിക്കും അത്ഭുതം തന്നെ, കാത്തിരിക്കാന്‍ വയ്യ എന്നാണ് ഋത്വികിന്റെ ട്വീറ്റ്.
ആദ്യ കാഴ്ചയില്‍ തന്നെ സൂപ്പര്‍ കാണാന്‍ കാത്തിരിക്കുന്നുവെന്ന് അഭിഷേകും ഇത് അത്ഭുതമായിരിക്കുമെന്ന് കരണ്‍ ജോഹറും പറഞ്ഞു. ബി ടൗണിന്റെ പ്രീയപ്പെട്ട താരം കുനാല്‍ കപൂറിന് ആശംസയുമായി മറ്റു ബി ടൗണ്‍ സുഹൃത്തുക്കളും താരങ്ങളും എത്തി.
വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ മാക്ബെത്ത് ആശയത്തില്‍ ഒരുക്കിയ വീരം ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. കുനാല്‍, ശിവജിത്ത് നമ്പ്യാര്‍, ഡിവിന ഠാക്കൂര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഹോളിവുഡ് കലാകാരന്മാരാണ് ചിത്രത്തിന്റെ അണിയറയില്‍. അമേരിക്കന്‍ സംഗീതജ്ഞന് ജെഫ് റോണയാണ് ഗാനങ്ങള്‍ ഒരുക്കിയത്.
[fb_pe url=”https://www.facebook.com/hrithikroshan/videos/745691632254396/” bottom=”30″]
Discussion about this post