jishnu case

‘സമയം ലഭിക്കുമ്പോള്‍ മുഖ്യമന്ത്രി കുടുംബത്തെ കാണും’, ജിഷ്ണു പ്രണോയിയുടെ കുടുംബം സമരം അവസാനിപ്പിക്കാനുളള കരാറിലെ 10 വ്യവസ്ഥകള്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം അഞ്ചുദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയ്യാറായാത് 10 വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. ഇന്നലെ സര്‍ക്കാര്‍ പ്രതിനിധികളും സിപിഐ സംസ്ഥാന സെക്രട്ടറി കാനം ...

ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതാണ് സര്‍ക്കാര്‍ തന്നെ കുടുക്കാന്‍ കാരണമെന്ന് കെ.എം ഷാജഹാന്‍; അമ്മയുടെ നിരാഹാരം തുടരുന്നു

തിരുവനന്തപുരം: തനിക്കെതിരായ നടപടി വ്യക്തിവൈരാഗ്യം കൊണ്ടു മാത്രമാണെന്ന് കെ.എം ഷാജഹാന്‍. ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതാണ് സര്‍ക്കാര്‍ തന്നെ കുടുക്കാന്‍ കാരണമെന്നും കെ.എം ഷാജഹാന്‍ പറഞ്ഞു. തന്റെ അറസ്റ്റ് ...

ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചുവെന്ന് ശക്തിവേലിന്‍റെ മൊഴി

തൃശൂര്‍: ഒളിവില്‍ കഴിയാന്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് സഹായിച്ചുവെന്ന് ഇന്നലെ അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍. ഒളിവിലിരിക്കെ കൃഷ്ണദാസിനെ സന്ദര്‍ശിച്ചിരുന്നുവെന്നും നിയമസഹായവും കൃഷ്ണദാസ് നല്‍കിയതായും ...

ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി ...

ശക്തിവേലിന്റെ അറസ്റ്റ് നാടകമാണോയെന്ന് കുമ്മനം രാജശേഖരന്‍

  കോഴിക്കോട്: ശക്തിവേലിന്റെ അറസ്റ്റ് നാടകമാണോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെയും കുടുംബത്തിന് നേരെയുമുണ്ടായ പോലീസ് അതിക്രമത്തിലെ ഐജിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ...

‘ശക്തിവേലിനെ പിടികൂടിയതില്‍ സന്തോഷം’, അമ്മ പറഞ്ഞാല്‍ സമരം പിന്‍വലിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ

കോഴിക്കോട്: അമ്മ പറഞ്ഞാല്‍ സമരം പിന്‍വലിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ. ശക്തിവേലിനെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്നും അവിഷ്ണ പറഞ്ഞു. മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും അവിഷ്ണ പറഞ്ഞു.

അവാര്‍ഡുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്നാകാം സാംസ്‌കാരിക നായകന്മാര്‍ ജിഷ്ണു കേസില്‍ മൗനം പാലിക്കുന്നതെന്ന് ജോയ് മാത്യു

കോഴിക്കോട്: അവാര്‍ഡുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്നാകാം സാംസ്‌കാരിക നായകന്മാര്‍ ജിഷ്ണു കേസില്‍ മൗനം പാലിക്കുന്നതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇവരുടെയൊക്കെ മൗനം അതിശയകരമാണെന്നും ജിഷ്ണുവിന്റെ വീട്ടിലെത്തി അവിഷ്ണയെ ...

ജിഷ്ണു കേസിലെ മൂന്നാം പ്രതി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍. ശക്തിവേല്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ജിഷ്ണു കേസിലെ മൂന്നാം പ്രതി ശക്തിവേല്‍ അറസ്റ്റില്‍. നെഹ്‌റു കോളേജിലെ വൈസ് പ്രിന്‍സിപ്പലാണ് അറസ്റ്റിലായ ശക്തിവേല്‍. കോയമ്പത്തൂരിലെ കിനാവൂരില്‍ നിന്നാണ് അറസ്റ്റിലായത്. വൈകിട്ടോടെ ശക്തിവേലിനെ തൃശ്ശൂരിലെത്തിക്കും. ...

ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ വീണ്ടും എംഎം മണി; ’10 ലക്ഷം തിരികെ കൊടുക്കുന്നത് ചെന്നിത്തലയുടെ സഹായം കൊണ്ടാകുമെന്ന് വിമര്‍ശനം’

മലപ്പുറം: ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി വൈദ്യുതമന്ത്രി എം എം മണി. സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ ജിഷ്ണുവിന്റെ പിതാവ് തിരികെ തരുന്നത് രമേശ് ചെന്നിത്തലയുടെ ...

‘പൊലീസ് നടപടി അനാവശ്യം’, മഹിജയെ സന്ദര്‍ശിച്ച് കാനം രാജേന്ദ്രന്‍

സിപിഐ പ്രതിപക്ഷത്തല്ലെന്ന് ഓര്‍ക്കണമെന്ന സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനക്ക് മറുപടിയുമായി സിപി ഐ. പൊലീസ് നടപടി അനാവശ്യമായിരുന്നുവെന്നും അല്‍പം സംയമനം പാലിക്കണമായിരുന്നുവെന്നും കാനം ...

മഹിജയ്‌ക്കെതിരായ അതിക്രമം; മര്‍ദനമേറ്റതിന് തെളിവില്ലെന്ന് പോലീസിനെ ന്യായീകരിച്ച് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും സഹോദരനുമെതിരെയുള്ള പോലീസ് അതിക്രമത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഐ.ജി മനോജ് എബ്രഹാം ഡി.ജി.പിക്ക് സമര്‍പ്പിച്ചു. പോലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ വിശദീകരിക്കുന്ന ...

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നല്‍കിയ പത്ത് ലക്ഷം ഔദാര്യമായി നല്‍കിയതല്ലെന്ന് എ.കെ ബാലന്‍

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നല്‍കിയ പത്ത് ലക്ഷം ഔദാര്യമായി നല്‍കിയതല്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. ഭരണസംവിധാനം ഉപയോഗിച്ച് കുടുംബത്തിന് ചെയ്തുകൊടുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇനിയും അതെല്ലാം ...

‘വക്രബുദ്ധിക്കാരുടെ പ്രചാരണത്തില്‍ വീഴില്ല, തെറ്റ് ചെയ്യാത്തവരെ ആരെല്ലാം വളഞ്ഞിട്ട് ആക്രമിച്ചാലും സംരക്ഷിക്കും’, വീണ്ടും പൊലീസിനെ ന്യായീകരിച്ച് പിണറായി വിജയന്‍

തൃശ്ശൂര്‍: പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ ബലപ്രയോഗം നടത്തിയ പൊലീസുകാരനെ സംരക്ഷിക്കുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിനെതിരായ വക്രബുദ്ധിക്കാരുടെ പ്രചാരണത്തില്‍ വീഴില്ലെന്ന് മുഖ്യമന്ത്രി ...

ജിഷ്ണു കേസിലെ പിടികിട്ടാപുള്ളി നാട്ടില്‍ കറങ്ങുന്നുണ്ടെന്ന് അമ്മാവന്‍ ശ്രീജിത്ത്

തിരുവനന്തപുരം: ജിഷ്ണു കേസിലെ പിടികിട്ടാപ്പള്ളി പ്രവീണ്‍ നാട്ടിലുണ്ടെന്ന് അമ്മാവന്‍ ശ്രീജിത്ത്. കഴിഞ്ഞ ദിവസം നാട്ടിലെ സഹകരണ ബാങ്കിലെത്തിയിരുന്നു. ഒരു ലക്ഷം പിന്‍വലിക്കാനായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും ശ്രീജിത്ത് ...

മകന് നീതി ലഭിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ പണവും വേണ്ടെന്ന് ജിഷ്ണുവിന്റെ അച്ഛന്‍

തിരുവനന്തപുരം: മകന് നീതി ലഭിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍. മകന്റെ മരണത്തിന് പകരമാവുന്നതല്ല പണം. മകന് നീതി ലഭിക്കുകയാണെങ്കില്‍ പത്തല്ല ...

‘അനുഭാവികള്‍ എന്ന് പറയുന്നവര്‍ പാര്‍ട്ടിയോട് കണക്ക് ചോദിക്കുന്നു’, ജിഷ്ണുവിന്റെ കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച് സുധാകരന്‍

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. അനുഭാവികള്‍ എന്ന് പറയുന്നവര്‍ പാര്‍ട്ടിയോട് കണക്ക് ചോദിക്കുകയാണ്. രക്തസാക്ഷി കുടുംബത്തിലെ ഒരമ്മയും ഇങ്ങനെ ചെയ്തിട്ടില്ല. ...

‘പ്രതികരണം വൈകാരികം, പാര്‍ട്ടി നിലപാടാണ് ശരി’ മഹിജ വിഷയത്തില്‍ നിലപാട് തിരുത്തി എം എ ബേബി

തിരുനവന്തപുരം: ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പൊലീസ് ആക്രമിച്ച സംഭവത്തില്‍ നിലപാട് തിരുത്തി സി.പി.എം പി.ബി അംഗം എം.എ ബേബി. വൈകാരികമായ സാഹചര്യത്തിലായിരുന്നു അന്നത്തെ പ്രതികരണം. ഇത് സംബന്ധിച്ച് ...

‘ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ഉചിതമായതെല്ലാം ചെയ്തൂ’, ‘പ്രതിപക്ഷത്തല്ലെന്ന് സഖ്യകക്ഷികള്‍ മനസിലാക്കണം’, പോലീസ് നടപടിയെയും സര്‍ക്കാരിനെയും ന്യായീകരിച്ചും സിപിഐയെ വിമര്‍ശിച്ചും പ്രകാശ് കാരാട്ട്

കോഴിക്കോട്: ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്‌തെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രതിപക്ഷത്തല്ലെന്ന് സഖ്യകക്ഷികള്‍ മനസിലാക്കണമെന്നാണ് പൊലീസ് ആസ്ഥാനത്തെ ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ ...

‘ഡിജിപിയുടെ ഓഫീസ് ശ്രീ കോവിലാണോ?’; മഹിജയ്‌ക്കെതിരെയും കുടുംബത്തിനെതിരുയുമുണ്ടായ പൊലീസ് നടപടിയെ വിമര്‍ശിച്ച് ആനി രാജ

കൊച്ചി: ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും കുടുംബത്തിനു നേരെ പോലീസ് ആസ്ഥാനത്ത് ഉണ്ടായ പൊലീസ് നടപടിയെ വിമര്‍ശിച്ച് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജ. ജിഷ്ണുവിന്റെ ...

‘കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓര്‍ത്ത് ലജ്ജിക്കുന്നു’, പിണറായിക്കൊപ്പമുള്ള പരിപാടി ബഹിഷ്‌കരിച്ച് കൂടംകുളം സമരനായകന്‍ എസ്പി ഉദയകുമാര്‍

ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പോലീസ് ആസ്ഥാനത്ത് നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള പരിപാടി ബഹിഷ്‌കരിച്ച് കൂടംകുളം സമരനായകന്‍ എസ്പി ഉദയകുമാര്‍. പൊലീസ് ആസ്ഥാനത്ത് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist