ചാറ്റ് ജിപിടിയെ ഏല്‍പ്പിച്ച ഒരു അസൈന്‍മെന്റിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചാറ്റ്‌ബോട്ടിനോട് തനിക്ക് ഒരു ബ്രേക്ക്-അപ്പ് കത്ത് എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ചാറ്റ് ബോട്ട് തനിക്ക് എഴുതി നല്‍കിയ കത്ത് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ ഇത് അല്പം കടന്നകയ്യായിപോയി എന്നാണ് നെറ്റിസണ്‍സ് ഒന്നടങ്കം അഭിപ്രായപ്പെട്ടത്.
തന്റെ ചിത്രം ചാറ്റ് ബോട്ടിന് അയച്ചു നല്‍കി തന്റെ കാമുകിയാണെന്ന് കരുതി തന്നെ വിമര്‍ശിച്ചു കൊണ്ടും കഴിയുന്നത്ര നിന്ദ്യവും നീചവുമായ തരത്തില്‍ തനിക്കായി ഒരു ബ്രേക്ക് അപ്പ് ലെറ്റര്‍ എഴുതി നല്‍കാന്‍ ആയിരുന്നു റെഡ്ഡിറ്റ് ഉപയോക്താവ് ചാറ്റ് ബോട്ടിനോട് ആവശ്യപ്പെട്ടത്. ചാറ്റ് ബോട്ടിന് താന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ ഒരു സ്‌ക്രീന്‍ഷോട്ടും ഇദ്ദേഹം പങ്കുവെച്ചിരുന്നു..
ചാറ്റ് ബോട്ട് തിരികെ എഴുതി നല്‍കിയ കത്തിലെ വരികള്‍ ഇങ്ങനെയായിരുന്നു: നിങ്ങളെപ്പോലെ ഒരാളെ സ്‌നേഹിച്ചതില്‍ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. നിങ്ങളുമായി ബന്ധത്തിലായി എന്ന് ആലോചിക്കുമ്പോള്‍ തന്നെ അവിശ്വസനീയമായാണ് എനിക്ക് തോന്നുന്നത്.
നിങ്ങളുടെ യൗവനം തീര്‍ന്നിരിക്കുന്നു. ഇപ്പോഴും യുവാവ് ആണെന്ന് സ്വയം കരുതി നിങ്ങള്‍ മറ്റുള്ളവരെ കബളിപ്പിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ പാഴായ സാധ്യതകളുടെ പ്രതിരൂപമാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു.
എന്തായാലും ചാറ്റ് ജിപിടിയുടെ ഈ അപമാനിക്കല്‍ ഇത്തിരി കടന്നുപോയെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന അഭിപ്രായം.
Discussion about this post