ശാസ്ത്ര ലോകത്തെ തന്നെ അമ്പരപ്പിച്ച ഒന്നാണ് ഭീമന്‍മാരായ ദിനോസറുകളുടെ പരിണാമം. അസാമാന്യ വലിപ്പമുണ്ടായിരുന്ന ഈ ജീവികള്‍ കാലക്രമേണ ചെറു ജീവികളിലേക്കും പക്ഷികളിലേക്കും പരിണമിച്ചുവെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. ഇപ്പോഴിതാ ഈ കണ്ടുപിടുത്തത്തെ സാധൂകരിക്കുന്ന ഒരു വലിയ തെളിവ് ചൈനയില്‍ നിന്ന് ലഭിച്ചിരിക്കുകയാണ്.
ചൈനയിലെ ഗാന്‍സു പ്രദേശത്തുനിന്ന് ഒരു കൂട്ടം പാദമുദ്രകളുടെ ഫോസിലാണ് ലഭിച്ചിരിക്കുന്നത്. ഒരു തള്ള വിരലിനോളം മാത്രമേ ഇവയുടെ കാല്‍ പാദത്തിന് വലിപ്പമുള്ളു.
കോഴിയുടെ വലിപ്പം മാത്രമുള്ള മിനിസയുരിപസ് എന്ന ദിനോസര്‍ വിഭാഗത്തിന്റേതാണ് ഫോസിലുകള്‍. ഇവ കൂട്ടമായാണ് ജീവിക്കുന്നത്. ഇവര്‍ ദിനോസറില്‍ നിന്ന് പക്ഷികളിലേക്കുള്ള നേരിട്ടുള്ള പൂര്‍വ്വികനല്ല മിനിസയുരിപസ് എങ്കിലും പരിണാമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ണിതന്നെയാണ്.
ക്രറ്റേഷ്യസ് യുഗത്തിന്റെ ആരംഭത്തിലാണ് ഇത്തരം ദിനോസറുകള്‍ ഭൂമിയില്‍ കാണപ്പെട്ടിരുന്നത്. ഇതേ കാലഘട്ടത്തിലാണ് ടി റെക്‌സ് പോലെയുള്ള ഭീമന്മാര്‍ ഭൂമി അടക്കി വാണിരുന്നത്. എന്നാല്‍ പിന്നീട് ഇത്തരം ഭീമന്മാര്‍ക്ക് നാശം സംഭവിക്കുകയും വലിപ്പം കുറഞ്ഞവരും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പരിണമിച്ചവരും അതിജീവിക്കുകയും ചെയ്തുവെന്നാണ് ശാസ്ത്രത്തിന്റെ വിശദീകരണം.
Discussion about this post