മരണത്തിന് വരെ കാരണമായേക്കാവുന്ന മാരക വൈറസ് രോഗമായ സ്‌ളാത്ത് ഫീവര്‍ അമേരിക്കയിലും യൂറോപ്പിന്റെ ചിലഭാഗങ്ങളിലും . ഫ്‌ളോറിഡയിലാണ് അമേരിക്കയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെത്തുടര്‍ന്ന് അമേരിക്കയിലെ ആരോഗ്യ വിദഗ്ദര്‍ അതീവ ജാഗ്രതയിലാണ്. ഫ്‌ളോറിഡയില്‍ 20 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചത്. അതില്‍ 9 എണ്ണവും കഴിഞ്ഞ ആഴ്ച്ച റിപ്പോര്‍ട്ട് ചെയ്തവയാണ്. രോഗ വ്യാപനം വര്‍ദ്ധിക്കുമോ എന്നും ആരോഗ്യ വിദഗ്ദര്‍ ഭയപ്പെടുന്നു.
ഓറപ്പോഷ് എന്ന വൈറസ് പരത്തുന്ന സ്‌ളോത്ത് ഫീവര്‍ കൊതുക്,ചെറിയ ഈച്ച തുടങ്ങിയവ കടിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. തെക്കേ അമേരിക്കയിലാണ് ഈ രോഗം പ്രധാനമായും കണ്ടുവരുന്നത്. നിലവില്‍ ഫ്‌ളോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗ വ്യാപനം, രോഗം സ്ഥിരീകരിച്ചവരുടെ ക്യൂബന്‍ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിവരം.് രോഗത്തിന്റെ ആഗോള വ്യാപനസാധ്യതയിലും ആശങ്കയുണ്ട്.
രോഗ ലക്ഷണങ്ങള്‍
ഓറപ്പോഷ് വൈറസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ മിതമായ രീതിയിലോ ഗുരുതരമായ അവസ്ഥയിലോ കാണപ്പെടാം. വളരെസാവധാനത്തില്‍ സഞ്ചരിക്കുന്ന സ്‌ളോത്ത് എന്ന ജീവിയിലാണ് ഈ വൈറസിന്റെ സാന്നിദ്യം ആദ്യമായി കണ്ടെത്തുന്നത്. തലവേദന, സന്ധി വേദന, മനംപുരട്ടല്‍, പനി എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
അപൂര്‍വ അവസരങ്ങളില്‍ രോഗം നാഡിവ്യുഹത്തെ ബാധിക്കുന്ന മെനിന്‍ജൈറ്റിസ്, എന്‍സിഫിലിറ്റിസ് എന്നിവയ്ക്കും കാരണമാകാം.ഇത് രോഗികളില്‍ കഴുത്ത് വേദനയ്ക്കും വിഭ്രാന്തിക്കും ചിലപ്പോള്‍ മരണത്തിന് പോലും കാരണമാകാം. തലവേദന, വിറയല്‍, തൊലിപ്പുറത്ത് തിടിപ്പ്, പനി, പേശി, സന്ധി വേദന, കണ്ണില്‍ വേദന, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ രോഗം വന്ന 60 ശതമാനം ആളുകളിലും കാണപ്പെടുന്നുണ്ട്.
Discussion about this post