സൗന്ദര്യം വര്‍ധിക്കുന്നതാണെങ്കില്‍ എന്ത് സാഹസത്തിനും ആളുകള്‍ തയ്യാറാണ് പലരുടെയും ഈ ആഗ്രഹം മുതലാക്കി നിരവധി വിചിത്രമായ സൗന്ദര്യ ചികിത്സകള്‍ വിപണിയില്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. വീഡിയോയില്‍ ഒരു സ്ത്രീയുടെ മുഖത്തേക്ക് പച്ച മുട്ട പൊട്ടിച്ച് ഒഴിക്കുന്നതും മസാജ് ചെയ്യുന്നതും കാണാം.
എഗ് മസാജ് തെറാപ്പിയെന്നാണ് ഇതിന് നല്‍കുന്ന വിശദീകരണം. എന്നിരുന്നാലും, യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു മസാജ് തെറാപ്പി ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചിലപ്പോള്‍ വീഡിയോ വൈറലാകാന്‍ വേണ്ടി മാത്രമാകും വ്യത്യസ്തമായ തെറാപ്പി ചെയ്തത്. വീഡിയോയില്‍ ഒരു സ്ത്രീയുടെ മുഖത്തേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ചതിന് ശേഷം നന്നായി മസാജ് ചെയ്യുന്നത് കാണാം.
അവസാനം ഒരു പേപ്പര്‍ ടവ്വല്‍ മുഖത്തേക്ക് വച്ചതിന് ശേഷം മുഖം വൃത്തിയാക്കി എടുക്കുന്നത് കാണാം.
സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ 10 ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് അഭിപ്രായവും രേഖപ്പെടുത്തുന്നുണ്ട്. വീഡിയോ മുഴുവനായി കണ്ടിരിക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് കൂടുതല്‍ പേരും കമന്റ് രേഖപ്പെടുത്തിയത്.
തങ്ങള്‍ക്ക് ഈ വീഡിയോ കണ്ടിട്ട് അറപ്പാണ് തോന്നിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പേരും പ്രതികരിച്ചത്.
Discussion about this post