അടുക്കളയിലും പരിസരത്തും വലിയ ശല്യക്കാരാണ് പൊടിയീച്ചകള്‍ അഥവ പഴയീച്ചകള്‍. പഴങ്ങള്‍ തുറന്നുവെച്ചാല്‍ കൂട്ടത്തോടെ എത്തുന്ന ഇവയെ എങ്ങനെ തുരത്തും എന്നും ചിന്തിക്കാത്തവര്‍ കാണില്ല. ഉപദ്രവമൊന്നുമില്ലെങ്കിലും ഇവര്‍ രോഗാണുവാഹകര്‍ കൂടിയാണ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പഴയീച്ചയെ തുരത്താന്‍ പറ്റുന്നില്ലെങ്കില്‍ ലളിതമായ ഈ വിദ്യ പരീക്ഷിച്ചു നോക്കൂ.
ഒരു ഗ്ലാസ് ജാര്‍ എടുത്തു അതിലേക്ക് വിനാഗിരി ഒഴിച്ചുകൊടുക്കുക. തൊലി കളഞ്ഞ പഴമോ പച്ചക്കറിയോ അതിലേയ്ക്ക് ഇട്ടുകൊടുക്കാം. ഈ മിശ്രിതത്തിലേക്ക് മൂന്നോ നാലോ തുള്ളി ഡിഷ്വാഷിങ് ലിക്വിഡ് കൂടി ഒഴിക്കണം. ആ ജാറിന്റെ തുറന്നിരിക്കുന്ന ഭാഗം ഒരു പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് അടച്ചതിനു ശേഷം ആ പ്ലാസ്റ്റിക് കവറിന് മുകളിലായി ചെറിയ ദ്വാരങ്ങള്‍ ഇട്ടുകൊടുക്കാം.
അടുക്കളയുടെ ഒരു ഭാഗത്ത് ഈ ജാര്‍ സൂക്ഷിക്കാം. വിനാഗിരിയുടെയും പഴങ്ങളുടെയും ഗന്ധം ഈച്ചകളെ ആകര്‍ഷിക്കും. ദ്വാരത്തിലൂടെ അകത്തേയ്ക്ക് പ്രവേശിക്കുന്ന ഈച്ചകള്‍ ഡിഷ്വാഷ് ലിക്വിഡ് ചേരുന്ന മിശ്രിതത്തില്‍ നിന്നും പുറത്തുവരാനാകാതെ ജാറിനടിയിലെത്തുകയും ചെയ്യും. വളരെ എളുപ്പത്തില്‍ ഈച്ചകളെ നശിപ്പിക്കാനുള്ള ഒരു വഴിയാണിത്.
ഇനി ഇവയെ തടയാന്‍ ചെയ്യേണ്ടത്
അടുക്കള വൃത്തിയായി സൂക്ഷിക്കുക: കൗണ്ടര്‍ടോപ്പുകള്‍, സിങ്കുകള്‍, ഭക്ഷണം അടിഞ്ഞുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവ പതിവായി വൃത്തിയാക്കുക.
പഴങ്ങള്‍ ശരിയായി സൂക്ഷിക്കുക: പഴുത്ത പഴങ്ങളും പച്ചക്കറികളും തുറസ്സായ സ്ഥലത്ത് വയ്ക്കുന്നതിന് പകരം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക. ഇത് പഴയീച്ചകളെ ആകര്‍ഷിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
അടുക്കള മാലിന്യങ്ങളും ചവറ്റുകുട്ടകളും പതിവായി സംസ്‌കരിക്കുക. സീല്‍ ചെയ്ത പാത്രങ്ങള്‍ ഉപയോഗിക്കുക:
പഴങ്ങള്‍ വാങ്ങുമ്പോള്‍ ഫ്രഷ് ആയിട്ടുള്ളവ തന്നെ നോക്കി വാങ്ങണം. മാത്രമല്ല, വാങ്ങിയ പഴങ്ങള്‍ നല്ലതുപോലെ കഴുകി, വൃത്തിയുള്ള കവറുകളിലോ പാത്രങ്ങളിലോ ആക്കി സൂക്ഷിക്കാം.
Discussion about this post