പ്രായം കുറച്ചേറിയാലും കാണാന്‍ ഭംഗിയോടെ തന്നെ ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ഇതിനായി പലരും പലതരം കോസ്‌മെറ്റിക്‌സുകളെയാണ് ആശ്രയിക്കുക. മുഖം പ്രായം തിരിച്ചറിയാതെ മേക്കപ്പ് കൊണ്ട് മറച്ച് നടക്കുന്നവരും ധാരാളം. എന്നാല്‍ എന്താണ് ഇത്തരം ശരീരത്തിനും ചര്‍മ്മത്തിനും ഹാനികരമാകുന്ന വസ്തുക്കളൊന്നും കൂടാതെയുള്ള സൗന്ദര്യ സംരക്ഷണം. ഇപ്പോഴിതാ ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തിയ അക്കാര്യം ലോകത്തിന് തന്നെ ആശ്വാസമായിരിക്കുകയാണ്. ഇക്കാലമത്രയും തിരഞ്ഞു നടന്നത് പഴങ്ങള്‍ക്കകത്ത് ഒളിച്ചിരിക്കുകയായിരുന്നു. എതാണ് സൗന്ദര്യ വര്‍ധകങ്ങളായ പഴങ്ങളെന്ന് നോക്കാം
ഓറഞ്ച്
വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ് ഓറഞ്ച് . ഇത് ചര്‍മ്മത്തിലെ കോളോജന്റെ അളവ് കൂട്ടും റിപ്പയര്‍ ചെയ്യാന്‍ സഹായിക്കും. അതോടൊപ്പം തന്നെ ഇവയിലെ ഉയര്‍ന്ന ജലാംശം നിങ്ങളുടെ ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു.
ബെറികള്‍
എല്ലാത്തരം ബെറികളും സൗന്ദര്യ സംരക്ഷണത്തില്‍ അഗ്രഗണ്യരാണ്. അവ ആന്തോസയാമിനുകള്‍ വിറ്റാമിന്‍സി എന്നിവയുടെ കലവറയാണ്. ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും തിളക്കം കൂട്ടാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്.
പപ്പായ
പപ്പായയില്‍ വിറ്റാമിന്‍ എയും സിയും ഒക്കെയുണ്ട്. ഒപ്പം പപ്പൈന്‍ എന്ന രാസഘടകവും ഇത് പഴകിയ ചര്‍മ്മകോശങ്ങളെ പുറന്തള്ളി പുതിയവ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു
ആപ്പിള്‍
ആപ്പിളില്‍ വിറ്റാമിന്‍ സിയും എയും ആന്റി ഓക്‌സിന്റുകളും അടങ്ങിയിരിക്കുന്നു. ഇത് പ്രായമെത്തുന്നതിന് മുമ്പേയുള്ള എജിംഗിനെ കുറയ്ക്കുന്നു. അതുപോലെ ഉയര്‍ന്ന അളവില്‍ നാരുകളും ആപ്പിളിലുണ്ട് ഇത് ദഹനത്തിന് സഹായിക്കുന്നു ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രകടമാകുന്നു
മാതളം
ആന്റി ഓക്‌സിഡന്റുകള്‍ക്ക് പുറമേ മാതളത്തിന്റെ സവിശേഷഗുണമാണ് രക്തചംക്രമണം വര്‍ധിപ്പിക്കുക എന്നത്. മണ്‍സൂണ്‍ കാലത്ത് ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ഒരു രക്ഷാകവചമാണ്
Discussion about this post