എന്താണ് കൈകള്‍ കൂട്ടിത്തിരുമുന്നതിന്റെ പ്രയോജനം? പുരാതന കാലം മുതല്‍ക്കേ കൈകള്‍ കൂട്ടിത്തിരുമുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണെന്ന വിശ്വാസം നിലനിന്നിരുന്നു. ഇതില്‍ കഴമ്പുണ്ടെന്നാണ് ഇപ്പോള്‍ ശാസ്ത്രവും പറയുന്നത്
പ്രധാനമായും എന്തൊക്കെയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ എന്ന് നോക്കാം.
മാനസികാരോഗ്യം ഒരു പടി മുന്നില്‍
കൈകള്‍ കൂട്ടിത്തിരുമുന്നതിലൂടെ രക്തയോട്ടം കൂടുകയും എനര്‍ജി സര്‍ക്കുലേഷന്‍ കൂടുകയും ചെയ്യുന്നു. അതുകൊണ്ടാണ് കൈകള്‍ കൂട്ടിതിരുമുന്നത് ചിന്തകളെ കുറച്ചു കൂടി വ്യക്തമാക്കുമെന്ന് പറയുന്നത്.
ഉത്കണ്ഠാകുലമായ ചിന്തകള്‍ ഇനി അകലെ
കൈകള്‍ കൂട്ടിത്തിരുമുന്നതിലുടെ ചെറിയ ഒരു ചൂട് ഉണ്ടാവുകയും ഇത് നേര്‍വസ് സിസ്റ്റത്തെ ഉണര്‍ത്തുകയും ചെയ്യും ഇതുവഴി ഭയവും ഉത്കണഠയുമൊക്കെ നീങ്ങിപ്പോകും
വൈകാരികമായ സന്തുലിതാവസ്ഥ
ഹൃദയ ചക്രയെ ഈ പ്രവൃത്തി ഉത്തേജിപ്പിക്കുന്നതിനാല്‍ വികാര വിക്ഷോഭങ്ങളെ അനായാസം നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Discussion about this post