തിരുവനന്തപുരം: വന്ദേഭാരത് തീവണ്ടികൾ തന്റെ ജീവിതത്തിന് വേഗം പകർന്നാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുമെന്ന് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇടതുപക്ഷത്തിന് തുടർച്ചയായി വോട്ട് ചെയ്യുന്ന തനിക്ക് ഇനിയും വോട്ടുകൾ നശിപ്പിക്കാൻ വയ്യെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് തീവണ്ടിയുടെ സവിശേഷതകളെക്കുറിച്ചുള്ള വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.
ജനിച്ചതൊരു കോൺഗ്രസ് കുടുംബത്തിലാണെങ്കിലും വോട്ടവകാശം ലഭിച്ചത് മുതൽ വോട്ട് ചെയ്യുന്നത് സിപിഎമ്മിനാണെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ തീവണ്ടിയായ വന്ദേഭാരത് തന്റെ ജീവിതതത്തിലും വേഗം കൊണ്ടുവരണം. അങ്ങനെയെങ്കിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യും. ആര് ഭരിച്ചാലും അഴിമതിയില്ലാത്ത വേഗതയാണ് തനിക്ക് വേണ്ടത്. ഇനിയും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത് വോട്ടുകൾ നശിപ്പിക്കാൻ വയ്യെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
എനിക്ക് 53 വയസ്സുകഴിഞ്ഞു. ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്.പക്ഷെ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തെ മാറ്റി വെച്ച് ഞാൻ ബിജെപിയുടെ താമര ചിഹ്നത്തിൽ വോട്ട് ചെയ്യും. ഇല്ലെങ്കിൽ ബിജെപിയ്‌ക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും. കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം. ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ.
Discussion about this post