ലോകത്തുതന്നെ മാമ്പഴ ഉല്‍പാദനത്തില്‍ മുന്‍നിരയിലുള്ള രാജ്യമാണ് ഇന്ത്യ. ആഗോള ഉല്‍പ്പാദനത്തിന്റ 40 ശതമാനത്തോളം മാമ്പഴങ്ങളും ഇവിടെ നിന്ന് തന്നെയാണ്. എന്നാല്‍ ആഗോള കയറ്റുമതിയില്‍ അത്ര മുന്നിലല്ലെങ്കിലും മാമ്പഴ ഉല്‍പ്പാദനം കാര്യമായി ഇല്ലാതിരുന്ന ചൈനയേക്കാള്‍ മുന്നിലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഈക്കഥ മാറിമറിയുകയാണ് കഴിഞ്ഞ രണ്ട് വര്‍ഷവും അതില്‍ മാറ്റമുണ്ടായി. ചൈന മാമ്പഴ കയറ്റുമതിയില്‍ ആധിപത്യം സ്ഥാപിക്കുന്നു. കണക്കുകള്‍ പ്രകാരം തുടര്‍ച്ചയായ രണ്ട് വര്‍ഷവും മാമ്പഴ കയറ്റുമതിയില്‍ ഇന്ത്യയെ പിന്നിലാക്കി മുന്നേറുകയാണ് ചൈനയെന്നാണ് റിപ്പോര്‍ട്ട്. മാമ്പഴങ്ങളായി തന്നെ വിപണിയിലിറക്കാതെ ഉണക്കി സംസ്‌കരിച്ചും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കിയുമാണ് ചൈനയുടെ കയറ്റുമതി. ഇതില്‍ ഇന്ത്യയിലെ വിപണി മൂല്യമുള്ള ഇനങ്ങളും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയും ചൈനയും തമ്മില്‍ സൗഹൃദത്തിലായിരുന്ന 1950-കളില്‍ മാമ്പഴ ഇനങ്ങളുടെ വിത്തുകള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ചൈനക്ക് സമ്മാനിച്ചിരുന്നു. അന്നത്തെ കാലത്ത് ഒട്ടും സാധാരണമായ ഉല്‍പാദന മേഖല ആയിരുന്നില്ല ചൈനലയിലെ മാമ്പഴ വിപണി എന്ന് ചുരുക്കം. അന്ന് നല്‍കിയ വിത്തിനങ്ങളായ ദസേരി, അല്‍ഫോന്‍സ, ലംഗ്ര, ചൗസ എന്നീ ഇനങ്ങളും ഇവര്‍ കയറ്റുമതി ചെയ്യുന്നുവെന്നാണ് റിപ്പാര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ വിപണിയിലേക്ക് അടക്കം ഈ ചൈനീസ് മാമ്പഴങ്ങള്‍ എത്തുന്നുവെന്നതാണ് വസ്തുത.
എന്തായാലും ഇത് മൂലം ഇന്ത്യന്‍ മാമ്പഴ വിപണിക്ക് കനത്ത തിരിച്ചടി നേരിടുമെന്നത് തീര്‍ച്ചയാണ്. ഇതുവഴി വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടാകും 2024 വര്‍ഷത്തില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കുകള്‍. ബാക്കി വരും വഴിയെ കാണേണ്ടി വരും.
Discussion about this post