പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ചാളയൂർ സ്വദേശികളായ അപ്പു- ഉമപ്രിയ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. മൂന്ന് ദിവസം മാത്രമായിരുന്നു കുട്ടിയുടെ പ്രായം.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ് ഉമ പ്രിയ പ്രസവിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആയിരുന്നു പ്രസവം. ജനിക്കുമ്പോൾ 800 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കം. തുടർന്ന് ഇൻക്യുബേറ്ററിലേക്ക് മാറ്റുകയായിരുന്നു. ജനിക്കുമ്പോൾ 27 ആഴ്ച മാത്രമായിരുന്നു കുട്ടിയുടെ വളർച്ച.
Discussion about this post