എറണാകുളം: പോക്‌സോ കേസ് പ്രതിയായ മതപണ്ഡിതന് വിദേശയാത്രയ്ക്ക് അനുമതി നൽകി ഹൈക്കോടതി. ചിറയൻകീഴ് സ്വദേശിയായ എഎം നൗഷിദ് ബാഖവിയ്ക്കാണ് കോടതി അനുമതി നൽകിയത്. കേസിൽ നൗഷാദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു.
മനാമയിലും ഷാർജയിലുമാണ് ഇയാൾ പങ്കെടുക്കുന്ന മതപരിപാടി നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇയാൾ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്. ഇയാളുടെ അപേക്ഷയ്ക്ക് ഉപാധികളോട് കോടതി അനുമതി നൽകുകയായിരുന്നു.
വിചാരണ കോടതിയിൽ 50,000 രൂപ കെട്ടിവയ്ക്കണം, 30 നുള്ളിൽ തിരികെ എത്തണം, അടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികൾ. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഇളവ് അനുവദിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ തൃശ്ശൂർ ചെറുതുരുത്തി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ നൗഷാദ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. വിദേശത്തേയ്ക്ക് പോകരുത് എന്നതുൾപ്പെടെ കർശന ഉപാധികളോടെയായിരുന്നു കേസിൽ നൗഷാദിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.













Discussion about this post